News - 2025
ചൈനയ്ക്കു വേണ്ടി പ്രാര്‍ത്ഥനാചരണം: കര്‍ദ്ദിനാള്‍ ബോയുടെ ആഹ്വാനത്തിന് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയും
പ്രവാചക ശബ്ദം 22-05-2021 - Saturday
വാഷിംഗ്ടണ്‍ ഡിസി: നാളെ മെയ് 23 പെന്തക്കുസ്ത തിരുനാള്‍ മുതല്‍ 30 വരെയുള്ള എട്ടു ദിവസം ചൈനീസ് സഭയ്ക്കും രാജ്യത്തെ ജനതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ ചാള്‍സ് ബോയുടെ ആഹ്വാനത്തിന് പിന്തുണമായി അമേരിക്കയിലെ മെത്രാന്മാര്‍. കര്‍ദ്ദിനാള്‍ ബോ ആഹ്വാനം ചെയ്തിരിക്കുന്ന അഷ്ടദിന പ്രാര്‍ത്ഥനയോട് വിശ്വാസി സമൂഹം സഹകരിക്കണമെന്നും അതില്‍ പങ്കുചേരണമെന്നും യുഎസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷ്ണല്‍ ജസ്റ്റിസ് പീസ് കമ്മിറ്റി വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ഈ പ്രാര്‍ത്ഥനയിലൂടെ ചൈന- നന്മയുടേയും, ലോകമെമ്പാടുമുള്ള ദുര്‍ബ്ബലരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷരായി മാറുമെന്ന പ്രത്യാശയിലാണ് കര്‍ദ്ദിനാള്‍ ബോ എട്ടു ദിവസത്തെ പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നു കമ്മറ്റിയുടെ ചെയര്‍മാനും റോക്ക്ഫോര്‍ഡ് ബിഷപ്പുമായ ഡേവിഡ് മാല്ലോയ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ അനുസ്മരിച്ചു.
‘ഐക്യത്തിലും, സ്നേഹത്തിലും ക്രൈസ്തവരുടെ സഹായമായ പരിശുദ്ധ കന്യകാമാതാവിനോട് ചൈനക്ക് വേണ്ടിയുള്ള ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥനയില്‍ നമുക്കും പങ്കുചേരാം’ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് മാല്ലോയുടെ ആഹ്വാനം അവസാനിക്കുന്നത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ചൈനീസ് ജനതക്ക് ഫ്രാന്‍സിസ് പാപ്പയും തന്റെ പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൊറോണ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെത്തുടര്‍ന്ന്‍ നിരവധി വെല്ലുവിളികളിലൂടെ ചൈനീസ് ജനത കടന്നുപോകുന്നതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ചൈനീസ് സഭയ്ക്കും മുഴുവന്‍ ജനതക്കും വേണ്ടി പരിശുദ്ധ കന്യകാമാതാവിനോട് പ്രാര്‍ത്ഥിക്കുവാന്‍ മ്യാന്‍മറിലെ യങ്കൂണ്‍ മെത്രാപ്പോലീത്ത കൂടിയായ കര്‍ദ്ദിനാള്‍ ‘മോങ്ങ് ബോ’ മാര്‍ച്ച് 14നാണ് ആഹ്വാനം ചെയ്തത്. ക്രൈസ്തവര്‍ക്ക് നേരെ കടുത്ത മതപീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യമാണ് ചൈന.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക