India - 2025
തിരുവനന്തപുരത്ത് രണ്ട് ദേവാലയങ്ങളില്‍ സക്രാരി കുത്തിതുറന്ന് നാലംഗ സംഘം
പ്രവാചക ശബ്ദം 28-05-2021 - Friday
തിരുവനന്തപുരത്തെ രണ്ട് കത്തോലിക്ക ദേവാലയങ്ങളില്‍ സക്രാരികള്‍ കുത്തി തുറന്ന് അക്രമികളുടെ വിളയാട്ടം. ആമച്ചല്‍ അമലോത്ഭവമാതാ ദേവാലയത്തിലെയും കാട്ടാക്കടയ്ക്ക് സമീപം കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിലെയും സക്രാരികളാണ് അക്രമികള്‍ കുത്തി തുറന്നത്. ഇരുപത്തിയാറിന് പുലര്‍ച്ചെ ഇരു ദേവാലയങ്ങളിലും വെട്ടുകത്തിയും മാരാകായുധങ്ങളുമായി നാലംഗ സംഘം അക്രമം നടത്തുകയായിരിന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയെന്നതാണ് പ്രാഥമിക നിഗമനം. കാണിക്കപെട്ടിയിലുണ്ടായിരുന്ന പണം ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ മോഷണം പോയിട്ടുണ്ട്.
കവര്‍ച്ചയുടെ മറവില്‍ മറ്റ് സക്രാരി തകര്‍ക്കുകയും ചെയ്ത സംഘത്തിന് മോഷണത്തിന് പുറമെ മറ്റ് ഉദ്ദേശ്യങ്ങളുണ്ടായിരുന്നോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ബ്ലാക്ക് മാസ് അടക്കമുള്ള പൈശാചിക ആരാധനയ്ക്കായി ഉപയോഗിക്കാന്‍ തിരുവോസ്തി മോഷ്ട്ടിക്കാന്‍ സക്രാരി കുത്തി തുറന്നതാണോ എന്ന ആശങ്കയും ശക്തമാണ്. നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലുള്ളവയാണ് അക്രമം നടന്ന ഇരു ദേവാലയങ്ങളും. സംഭവത്തില്‍ ആശങ്കയുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി. ക്രിസ്തുദാസ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാന സമിതിയും രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവരുടെ ആരാധനാ കേന്ദ്രമായ ദേവാലയത്തിൽ ദിവ്യകാരുണ്യം സൂക്ഷിക്കുന്ന സക്രാരി തകർത്തത് വിശ്വാസികളുടെ മനസ്സിൽ വലിയ മുറിവ് തന്നെയാണെന്നും ക്രൈസ്തവ ആരാധനാലയത്തില്‍ കാണിച്ച അനാദരവ് അപലപനീയമാണെന്നും, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക