News - 2025
ബ്രൂണെയിലെ ആദ്യ തദ്ദേശീയ കത്തോലിക്ക വൈദികനായ കര്‍ദ്ദിനാള്‍ സിം അന്തരിച്ചു
പ്രവാചക ശബ്ദം 30-05-2021 - Sunday
റോം: ബ്രൂണെയിലെ ആദ്യ തദ്ദേശീയ കത്തോലിക്ക വൈദികനും അപ്പസ്‌തോലിക് വികാരിയുമായ കര്‍ദ്ദിനാള്‍ കൊര്‍നേലിയസ് സിം (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തായ്വാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചത്. 2020 നവംബറിലെ കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററിയിലാണു ഫ്രാന്‍സിസ് മാര്‍പാപ്പ സിമ്മിനെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കോവിഡിനെത്തുടര്‍ന്ന് യാത്രാവിലക്ക് ഉണ്ടായിരുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴിയാണ് സിം ചടങ്ങില്‍ പങ്കെടുത്തത്. രണ്ടുപതിറ്റാണ്ടുകാലം ബ്രൂണെയുടെ അപ്പസ്‌തോലിക് വികാരിയായിരുന്നു.
1951ല്‍ കത്തോലിക്കാ കുടുംബത്തിലാണു കര്‍ദിനാള്‍ സിം ജനിച്ചത്. സ്‌കോട്ലന്‍ഡ് ഡണ്ഡീെ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ സിം എന്‍ജിനിയറായി ജോലി ചെയ്യുന്‌പോഴാണ് വൈദികനാകുന്നതിനു തീരുമാനമെടുക്കുന്നത്. 1989ല്‍ 31ാം വയസില്‍ ബ്രൂണെയുടെ ആദ്യ തദ്ദേശീയ വൈദികനായ സിം പൗരോഹിത്യം സ്വീകരിച്ചു. 1999ല്‍ ബ്രൂണെയുടെ പ്രീഫെക്ടായും 2004ല്‍ അപ്പസ്‌തോലിക് വികാരിയായും നിയമിതനായി. 2005 ജനുവരില്‍ ബിഷപ്പായി. ബ്രൂണെയ് വികാരിയാത്തില്‍ 20,000 കത്തോലിക്കരും മൂന്നു വൈദികരുമാണുള്ളത്. ജനസംഖ്യയില്‍ 70 ശതമാനം മുസ്ലിങ്ങളും13 ശതമാനം ബുദ്ധമതക്കാരും പത്തു ശതമാനം ക്രൈസ്തവരും പത്തു ശതമാനം മതവിശ്വാസമില്ലാത്തവരുമാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക