News - 2025

ക്ഷീണിതനായി ഫാ. സ്റ്റാന്‍ സ്വാമി: ആശുപത്രിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത്

പ്രവാചക ശബ്ദം 30-05-2021 - Sunday

മുംബൈ: ഭീമ കൊറേഗാവ്- എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് തലോജ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ജെസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാൻ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസത്തെ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റിയത്. 15 ദിവസത്തെ ചികിത്സയ്ക്കായാണ് കോടതി അനുമതി നല്കിയിരിക്കുന്നത്. അതേസമയം ആശുപത്രിയില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ ചിത്രം പുറത്തുവന്നു. ക്ഷീണിതനായാണ് അദ്ദേഹത്തെ ചിത്രത്തില്‍ കാണുന്നത്.

നേരത്തെ ഫാ. സ്റ്റാൻ സ്വാമിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. ചികിത്സയ്ക്കായി സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുന്നകാര്യം ഉറപ്പുവരുത്തണമെന്ന് എസ് എസ് ഷിൻഡെ, എൻ ആർ ബോർക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തലോജ ജയിൽ അധികൃതർക്കും നിർദേശം നൽകിയിരിന്നു.

ജെ ജെ സർക്കാർ ആശുപത്രിയിൽ മതിയായ സൗകര്യങ്ങളുള്ളതിനാൽ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന് എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങും മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ വൈ പി യാഗ്നിക്കും വാദിച്ചു. എന്നാൽ ജെ ജെ ആശുപത്രിയിൽ ഹർജിക്കാരന് വേണ്ട ശ്രദ്ധ നൽകാൻ കഴിഞ്ഞേക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമായത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 658