Life In Christ - 2025

സാത്താന്‍ ആരാധകര്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ കന്യാസ്ത്രീയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി

പ്രവാചക ശബ്ദം 07-06-2021 - Monday

ക്യവേന്ന: കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ സാത്താനിക ആരാധനയ്ക്കായി ക്രൂരമായി കൊലപ്പെടുത്തിയ മരിയ ലൗറ മൈനൈറ്റി എന്ന കത്തോലിക്കാ സന്യാസിനിയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മരിയ ലൗറ മരണം ഏറ്റുവാങ്ങിയതിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികദിനമായ ഇന്നലെ ജൂണ്‍ 6 ഞായറാഴ്ച ഉത്തര ഇറ്റലിയിലെ ക്യവേന്നയിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടന്നത്. വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മര്‍ചേല്ലൊ സെമെരാരോ മാര്‍പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് നടന്ന തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1939 ആഗസ്റ്റ് 20നു ഉത്തര ഇറ്റലിയിലെ തന്നെ കോമൊയ്ക്കടുത്തുള്ള കോളിക്കൊ എന്ന സ്ഥലത്ത് മരിയ ലൗറ മൈനൈറ്റിയുടെ ജനനം. സന്യാസിനിയാകാനുള്ള തന്‍റെ മോഹം വീട്ടുകാരെ അറിയിച്ച അവള്‍ അവരുടെ അനുവാദത്തോടെ കുരിശിന്റെ പുത്രികള്‍ എന്ന സന്ന്യാസിനിസമൂഹത്തില്‍ ചേരുകയും 1960-ല്‍ നിത്യവ്രതവാഗ്ദാനം ന‌ടത്തുകയും ചെയ്തു. റോമിലുള്‍പ്പെട വിവിധ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയും ക്യവേന്നയില്‍, കരിശിന്‍റെ പുത്രികള്‍ സന്ന്യാസിനിസമൂഹത്തിന്‍റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2000-ല്‍ ആണ് ഇറ്റലിയിലെ ചിയാവന്നയിലുളള പാർക്കിൽ അറുപത് വയസുള്ള സിസ്റ്റർ മരിയ കൊല ചെയ്യപ്പെടുന്നത്.

പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടുവെന്നും, അവൾ ഗർഭിണിയാണെന്നും, ഇതിനെക്കുറിച്ച് സംസാരിക്കണമെന്നും പറഞ്ഞായിരിന്നു സിസ്റ്ററിനെ പ്രതികള്‍ വിളിച്ചു വരുത്തിയത്. പാർക്കിൽവെച്ച് അവർ ബലപ്രയോഗത്തിലൂടെ സിസ്റ്ററുടെ തല സമീപത്തെ ഭിത്തിയിൽ പലപ്രാവശ്യം ശക്തമായി ഇടിപ്പിച്ചും മുട്ടുകുത്തി നിർത്തി കട്ട ഉപയോഗിച്ച് ശക്തമായി അടിച്ചും ആക്രമണം തുടരുകയായിരിന്നു. ഇതിനു ശേഷം മൂന്നു പെൺകുട്ടികളും മാറിമാറി മരിയ ലൗറയെ പലപ്രാവശ്യം കുത്തി. മരണ സമയത്തും സിസ്റ്ററുടെ അവസാന വാക്കുകൾ പ്രാര്‍ത്ഥനയായിരിന്നു.

തനിക്കെതിരെ ആക്രമണം നടക്കുന്ന സമയത്തു പെൺകുട്ടികൾക്ക് മാപ്പു നൽകണമെന്ന് സിസ്റ്റർ മരിയ ലൗറ പ്രാർത്ഥിക്കുകയായിരുന്നുവെന്ന്‍ കൊലപാതകികള്‍ പോലീസില്‍ മൊഴി നല്‍കിയിരിന്നു. പീന്നീട് നടന്ന അന്വേഷണത്തിൽ മൂന്ന് പെൺകുട്ടികളുടെയും നോട്ട്ബുക്കുകളിൽ നിന്നും സാത്താനിക കുറിപ്പുകൾ പോലീസ് കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 19നു മരിയ ലൗറ മൈനൈറ്റിയുടെ രക്തസാക്ഷിത്വം പാപ്പ അംഗീകരിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 61