News - 2025

ബ്യൂണസ് അയേഴ്സിലെ മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍ പ്രക്ഷോഭകര്‍ വികൃതമാക്കി

പ്രവാചകശബ്ദം 31-08-2021 - Tuesday

ബ്യൂണസ് അയേഴ്സ് : അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍ ബൈബിളിനും പുരോഹിതര്‍ക്കും, എതിരായ ചുവരെഴുത്തുകളാല്‍ വികൃതമാക്കി. വര്‍ക്കേഴ്സ് സോഷ്യലിസ്റ്റ് മൂവ്മെന്റ് (എം.എസ്.റ്റി), പോളോ ഒബ്രെരോ എന്നീ ഇടതുപക്ഷ പാര്‍ട്ടികള്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് പ്ലാസാ ഡെ മേയോ സ്ക്വയറില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്തവരാണ് കത്തീഡ്രലിനെതിരെ അക്രമം അഴിച്ചു വിട്ടത്. 'ദേവാലയങ്ങള്‍ കത്തിക്കുക', 'പുരോഹിതര്‍ ലൈംഗീക പീഡകര്‍', 'ഞാന്‍ ബൈബിള്‍ വായിക്കുകയല്ല പുകയ്ക്കുകയാണ് ചെയ്യുന്നത്' എന്നിങ്ങനെ പ്രകോപനപരമായ വാക്യങ്ങളാണ് ദേവാലയ ഭിത്തികളില്‍ എഴുതി പിടിപ്പിച്ചിരിക്കുന്നത്.



‘റിലീജിയസ് റെസ്പക്റ്റ് നെറ്റ്വര്‍ക്ക്’ എന്ന മതസ്വാതന്ത്ര്യ ശൃംഖല അതിക്രമങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. ഇത്തരം ഹീന പ്രവര്‍ത്തികള്‍ക്കെതിരെയോ, വിദ്വേഷപരമായ പ്രസ്താവനകള്‍ക്കെതിരെയോ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ലെന്നു സംഘടന ആരോപിച്ചു. പൊതു അധികാരികളുടെ മടികാരണമാണ് ഇത്തരത്തിലുള്ള വിവേകശൂന്യമായ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇതിനെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 688