News - 2025
ഫാ. മാത്യു വട്ടമറ്റത്തിനും ക്ലരീഷ്യൻ നേതൃനിരയ്ക്കും അഭിനന്ദനവും ആശംസയും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 10-09-2021 - Friday
വത്തിക്കാന്‍ സിറ്റി: മൂവായിരത്തോളം അംഗങ്ങളുള്ള ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. മാത്യു വട്ടമറ്റത്തിനും നേതൃനിരയ്ക്കും അഭിനന്ദനവും ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. മിഷ്ണറിമാർ എന്ന നിലയിൽ എല്ലാവരോടും, പ്രത്യേകിച്ച് പാവപ്പെട്ടവരോട് സുവിശേഷം അറിയിക്കാനും, രക്ഷനൽകുന്ന സന്ദേശത്തിന്റെ ദാഹമുള്ളവർക്ക് അത് നൽകാനും പരിശുദ്ധാത്മാവ് നിങ്ങളോടൊപ്പം ഉണ്ടാകട്ടെയെന്നും പാപ്പ ആശംസിച്ചു.
നിങ്ങളുടെ ഒരുമിച്ചുചേരലിൽ, ക്രിസ്തുവിൽ വേരൂന്നി മുന്നോട്ട് പോകാൻ സാധിക്കട്ടെ. വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമത്തിലെ ജോബിനെപ്പോലെ ദൈവത്തെ കണ്ടറിഞ്ഞും (ജോബ് 42,5) സുഹൃത്തുക്കളെപ്പോലെ ദൈവത്തോട് മുഖാഭിമുഖം കണ്ടും (പുറപ്പാട് 33:11) സംസാരിക്കാൻ തക്ക പ്രാർത്ഥനയുടെയും ധ്യാനാത്മകതയുടെയും ജീവിതം നിങ്ങൾക്കുണ്ടാകട്ടെ. അതുവഴി നിങ്ങൾക്ക് ക്രിസ്തുവാകുന്ന ദർപ്പണത്തെ ധ്യാനിക്കാനും, സ്വയം പരിവർത്തനം നടത്താനും മറ്റുള്ളവർക്ക് പരിവർത്തനത്തിന് സഹായിക്കാൻ തക്കവിധം ഒരു ദർപ്പണസദൃശ്യമായ ജീവിതം ഉണ്ടാകാനും സാധിക്കട്ടെ.
സുദീർഘമായ തന്റെ സന്ദേശത്തിന്റെ അവസാനം, ക്ലരീഷ്യൻ സമൂഹത്തിന്റെ ഇത്രയും നാളത്തെ പ്രേക്ഷിതപ്രവർത്തനങ്ങൾക്കും സമർപ്പിതജീവിതത്തിനും നന്ദി അറിയിച്ച പാപ്പ, പരിശുദ്ധാത്മാവ് മഹനീയമായ പ്രവർത്തിയിൽ നയിക്കട്ടെയെന്ന് ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥന യാചിക്കുകയും ചെയ്തു. 2015 മുതൽ ക്ലരീഷ്യൻ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സേവനമനുഷ്‌ഠിച്ചുപോന്ന ഫാ. മാത്യു വട്ടമറ്റം കഴിഞ്ഞ സെപ്റ്റംബർ 5-നാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പാലാ രൂപതയിലെ കളത്തൂര്‍ സെന്‍റ് മേരീസ് ഇടവകാംഗമായ ഫാ. വട്ടമറ്റം ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക