News - 2025
ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് വത്തിക്കാന്റെ പുതിയ ഗവര്‍ണ്ണര്‍
പ്രവാചകശബ്ദം 09-09-2021 - Thursday
റോം: വത്തിക്കാൻ രാജ്യത്തിന്റെ ഗവർണറായും രാജ്യത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്‍റായും ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വില്ലാമാഞ്ഞ ദി പ്രോകോൺസൊളാരെയുടെ (Villamagna in Proconsulari) സ്ഥാനികമെത്രാനായിരുന്ന ബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗയ്ക്കു നിര്‍ണ്ണായകമായ രണ്ടു ഉത്തരവാദിത്വങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത്രയും നാൾ വത്തിക്കാൻ ഗവർണറേറ്റിന്റെ സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. പുതിയ നിയമനത്തോടെ അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പ് പദവിയിലേക്കും പാപ്പ ഉയർത്തി. ഇറ്റാലിയൻ വംശജനായ കർദ്ദിനാൾ ജ്യുസെപ്പെ ബെർത്തെല്ലോ ആയിരുന്നു 2012 മുതൽ വത്തിക്കാൻ ഗവർണർ സ്ഥാനം നിർവ്വഹിച്ചിരുന്നത്. ഒക്ടോബര് ഒന്നാം തീയതിമുതലാണ് പുതിയ നിയമനം പ്രാബല്യത്തിൽ വരിക.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക