News - 2025
ഭാരതത്തിലെ നീർത്തട വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്വിസ്സ് വൈദികന്‍ ഫാ. ഹെര്‍മന്‍ ബച്ചര്‍ വിടവാങ്ങി
പ്രവാചകശബ്ദം 20-09-2021 - Monday
പൂനെ: ഭാരതത്തിലെ നീർത്തട വികസനത്തിന്റെ പേരില്‍ നടത്തിയ ശ്രമങ്ങളുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയിരിന്ന സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയും ഈശോ സഭാംഗവുമായ ഫാ. ഹെര്‍മന്‍ ബച്ചര്‍ അന്തരിച്ചു. തൊണ്ണൂറ്റിയേഴാമത്തെ വയസ്സില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സ്വവസതിയില്‍വെച്ചായിരുന്നു അന്ത്യം. 1948-ല്‍ ഇന്ത്യയിലെത്തിയ ഫാ. ബച്ചര്‍ അറുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചത് ഗ്രാമീണ ജനങ്ങള്‍ക്കിടയിലായിരിന്നു. 1989-ല്‍ ജര്‍മ്മനിയുടെ സഹായത്തോടെ നടപ്പിലാക്കിയ തണ്ണീര്‍ത്തട വികസന പദ്ധതിയായ ‘ഇന്തോ-ജര്‍മ്മന്‍ വാട്ടര്‍ഷെഡ് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റ് (ഡബ്ലിയു.ഒ.ടി.ആര്‍) എന്ന ആശയത്തിന്റെ പേരിലാണ് അദ്ദേഹം പ്രധാനമായും അറിയപ്പെട്ടിരുന്നത്. ഈ ആശയം പിന്നീട് കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നബാര്‍ഡിന്റെ കീഴില്‍ നടപ്പിലാക്കിയ ദേശീയ തണ്ണീര്‍ത്തട വികസന ഫണ്ടാക്കി മാറ്റുകയായിരുന്നു.
ഇന്തോ - ജര്‍മ്മന്‍ തണ്ണീര്‍ത്തട വികസന പദ്ധതി തന്നെയാണ് 1993-ല്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ഷെഡ് ഓര്‍ഗനൈസേഷന്‍ ട്രസ്റ്റിനും ജന്മം നല്‍കിയത്. സര്‍ക്കാര്‍ - സര്‍ക്കാരേതര പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം ജലവിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, ജലം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വിവിധ പദ്ധതികളുമായി ഡബ്യു.ഒ.ടി.ആര്‍ ഇപ്പോഴും സജീവമാണ്. ഡബ്യു.ഒ.ടി.ആര്‍ ദാരെവാഡിയിലെ വിശാലമായ പരിശീലന കേന്ദ്രത്തിന് പിന്നീട് ഫാ. ബാച്ചറിന്റെ പേര് നല്‍കുകയുണ്ടായി. ജര്‍മ്മന്‍ സംഘടനകളും, പ്രായോജകരുമായി വലിയ ബന്ധമാണ് ഡബ്യു.ഒ.ടി.ആറിനുള്ളത്. 2009-ല്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഹോഴ്സ്റ്റ് കൊയിലര്‍ ഈ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചിരിന്നു.
സ്വിറ്റ്സര്‍ലന്‍ഡിലാണ് ജന്മമെങ്കിലും തന്റെ കര്‍മ്മമേഖലയായി ഫാ. ബാച്ചര്‍ തെരഞ്ഞെടുത്തത് ഇന്ത്യയാണ്. ഫാ. ബാച്ചറിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര റെവന്യൂ മന്ത്രി ബാല്‍സാഹെബ് തോരാട്ട് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ തണ്ണീര്‍ത്തടങ്ങളുടെ വികസനത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരും ജര്‍മ്മന്‍ സര്‍ക്കാരും ഒരുപോലെ അംഗീകരിക്കുന്നുവെന്നും തനിക്കും തന്റെ കുടുംബത്തിനും വ്യക്തിപരമായി അറിയാമായിരുന്ന ഫാ. ബച്ചറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നുവെന്നും തോരാട്ടിന്റെ ട്വീറ്റില്‍ പറയുന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക