News - 2025

21-ാമത് ലോഗോസ് ക്വിസ് മത്സരം ഡിസംബർ 19ന്

പ്രവാചകശബ്ദം 28-09-2021 - Tuesday

കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന 21-ാമത് ആഗോള ലോഗോസ് ബൈബിൾ ക്വിസ് ഡിസംബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളിലായാണ് മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ച ബൈബിൾ പഠനക്വിസിൽ പങ്കെടുക്കാൻ ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കുമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോൺസൺ പുതുശ്ശേരി അറിയിച്ചു. 80 ശതമാനത്തിനു മുകളിൽ മാർക്കുലഭിക്കുന്നവർക്ക് ബൈബിൾ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റ് നല്‍കും.

പാഠഭാഗങ്ങൾ: നിയമാവർത്തനം 22-34; പ്രഭാഷകൻ 18-22 മർക്കോസ് 1-8; 1 കോറിന്തോസ് 1-8.

സംസ്ഥാനതല ഫൈനൽ: 15 ജനുവരി 2022 (ഓരോ രൂപതയിൽനിന്നും ഒന്നും രണ്ടും റാങ്കു ജേതാക്കൾ മാത്രം)

സംസ്ഥാന തല സമ്മാനങ്ങൾ: ‍

** First Prize: 25000 രൂപ ** Second Prize: 20000 രൂപ

** Third Prize: 15000 രൂപ ** Fourth Prize: 10000 രൂപ ** Fifth Prize: 5000 രൂപ;

*** പങ്കെടുക്കുന്ന മറ്റുള്ളവർക്ക് 1500 രൂപ വീതം.

More Archives >>

Page 1 of 699