India - 2025

കാർലോ അക്യുട്ടിസിന്റെ തിരുനാളിനോട് അനുബന്ധിച്ച് വൃക്ക രോഗികള്‍ക്ക് സഹായം

പ്രവാചകശബ്ദം 14-10-2021 - Thursday

പാലാ: ആധുനിക യുഗത്തിന്റെ വിശുദ്ധന്‍, സൈബർ അപ്പസ്തോലൻ എന്നീ വിശേഷണങ്ങളാൽ അറിയപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ച് പാല മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ പതിനഞ്ചോളം നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യുട്ടിസിന്റെ ആഭിമുഖ്യത്തിലാണ് കിഡ്നി രോഗികള്‍ക്ക് സഹായകമായ ഇടപെടല്‍ നടത്തിയത്. ഹോസ്പിറ്റൽ ഫൈനാൻസ് ഡയറക്ടർ ഫാ. ചെറിയാൻ കുനക്കാട്ട് സംഭാവന സികരിച്ചു രോഗികൾക്കു കൈമാറി.

'ഏഷ്യൻ അസോസിയേഷൻ ഓഫ് കാർലോ അക്യുട്ടിസ്' പ്രസിഡന്റ് ജോയിസ് അപ്രേമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അസോസിയേഷൻ സെക്രട്ടറി എബിൻ എസ് കണ്ണിക്കാട്ടും മറ്റ് അംഗങ്ങളും പങ്കെടുത്തു. കാർലോ അക്യുട്ടിസിന്റെ ഏഷ്യൻ രാജ്യങ്ങളുടെ മുഴുവൻ ചുമതല വഹിക്കുന്ന ജോയ്‌സ് കുന്നപ്പള്ളിയുടെയും എബിൻ കുന്നക്കാട്ടിന്റയും, ജോർജ് മാത്യുവിന്റയും, ജെസ്സി ജോയ്‌സ്ന്റയും എസ്ഥേർ ബസിലിന്റയും നേതൃത്തത്തിൽ ഭാരതം കേന്ദ്രീകരിച്ചു വിവിധ കാരുണ്യപ്രവർത്തികൾ തുടരുന്നുണ്ട്. കാർളോ തന്റെ ജീവിത കാലയളവില്‍ പാവങ്ങളെ സഹായിക്കുന്നതില്‍ വളരെയേറെ താത്പര്യം പ്രകടിപ്പിച്ചിരിന്നതിനാല്‍ കാർളോയുടെ അമ്മയുടെ നേതൃത്വത്തിൽ ഉള്ള സംഘടന ഏഷ്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

More Archives >>

Page 1 of 420