Arts - 2025
കുരിശു യുദ്ധ പോരാളിയുടെ വാള്‍ ഇസ്രായേലില്‍ കണ്ടെത്തി
പ്രവാചകശബ്ദം 20-10-2021 - Wednesday
ടെല്‍ അവീവ്: ജറൂസലേമിന്റെ നിയന്ത്രണത്തിനായി യൂറോപ്യന്‍ ശക്തികള്‍ 1095ല്‍ ആരംഭിച്ച കുരിശുയുദ്ധത്തില്‍ പങ്കെടുത്ത പോരാളിയുടേതെന്ന് കരുതപ്പെടുന്ന വാള്‍ ഇസ്രായേലിന്റെ വടക്കന്‍ തീരത്തു നിന്നും കണ്ടെടുത്തു. ഷ്ലോമി കാറ്റ്‌സിന്‍ എന്ന മുങ്ങല്‍വിദഗ്ധനാണു കാര്‍മല്‍ തീരത്തുനിന്ന് ഇതു കണ്ടെത്തിയത്. വാളിന് 900 വര്‍ഷം പഴക്കമുണ്ടെന്നാണ് നിലവിലെ സ്ഥിരീകരണം. ഒരു മീറ്റര്‍ നീളമുള്ള വാളില്‍ കക്കയും മറ്റു പൊതിഞ്ഞിരിക്കുകയാണ്. ഇതു നീക്കം ചെയ്തു വിശദമായി പരിശോധിച്ച ശേഷം പ്രദര്‍ശനത്തിനു വയ്ക്കുമെന്ന് ഇസ്രേലി പുരാവസ്തു അഥോറിറ്റി അറിയിച്ചു.
1095 -ൽ തുടങ്ങി നൂറ്റാണ്ടുകളോളം നീണ്ടുനിന്ന കുരിശുയുദ്ധങ്ങൾ യൂറോപ്യൻ ക്രൈസ്തവര്‍ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്ത് ജറുസലേമിന്റെയും വിശുദ്ധ നാടിന്റെ മറ്റ് ഭാഗങ്ങളുടെയും നിയന്ത്രണം മുസ്ലീങ്ങളിൽ നിന്ന് പിടിച്ചെടുക്കാനുള്ള ശ്രമമായിരിന്നു. ഇതിന്റെ ഭാഗമായി പോരാളികളുടെ കപ്പല്‍ നങ്കൂരമീട്ട് കൊണ്ടിരിന്ന സ്ഥലമായിരിന്നു കാർമൽ തീരമെന്നാണ് ഐഎഎയുടെ മറൈൻ ആർക്കിയോളജി യൂണിറ്റിന്റെ നിരീക്ഷണം. അറ്റ്ലിറ്റിലെ അടുത്തുള്ള കുരിശുയുദ്ധക്കാരുടെ കോട്ടയുമായി ഇത് ബന്ധപ്പെട്ടിരിക്കാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക