India - 2025

മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം നാളെ

പ്രവാചകശബ്ദം 29-10-2021 - Friday

തലശേരി: വൈദികശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് തലശേരി സാന്‍ജോസ് മെട്രോപ്പൊലിറ്റന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.

ജൂബിലി സ്മാരക എയ്ഞ്ചല്‍ ഡയാലിസിസ് സഹായപദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരനും മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്മാരക അഞ്ഞൂറാമത് ഭവനത്തിന്റെ താക്കോല്‍ദാനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയും ജൂബിലി സ്മാരക സൗജന്യ കണ്ണട വിതരണ പദ്ധതി ഉദ്ഘാടനം ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റവും ജൂബിലി സ്മരണിക പ്രകാശനം കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും നിര്‍വഹിക്കും.

മുഖ്യാതിഥികളായി പി.ജെ. ജോസഫ് എംഎല്‍എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എംപിമാരായ കെ. മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുക്കും. കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖരന്‍, എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, സണ്ണി ജോസഫ്, സജീവ് ജോസഫ്, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കല്‍, തലശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനറാണി, എംഎസ്എംഐ പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതവും വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം നന്ദിയും പറയും. മാര്‍ ജോര്‍ജ് ഞറളക്കാട്ട് മറുപടി പ്രസംഗം നടത്തും.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »