Arts
ക്രിസ്തുമസ് സ്പെഷ്യലുമായി ചോസൺ ടീം; 'ദി മെസഞ്ചേഴ്സിന്റെ' ടിക്കറ്റ് വില്പന റെക്കോര്‍ഡ് വേഗത്തില്‍
പ്രവാചകശബ്ദം 03-11-2021 - Wednesday
വാഷിംഗ്ടണ്‍ ഡി.സി: യേശുക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ ഡാളസ് ജംഗിൻസ് സംവിധാനം ചെയ്യുന്ന പരമ്പരയായ 'ദി ചോസൺ' ക്രിസ്തുമസ്സിനോടനുബന്ധിച്ച് പ്രത്യേക എപ്പിസോഡ് പ്രേക്ഷകരിൽ എത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റ് വിൽപ്പന റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ലോകമെമ്പാടും കോടിക്കണക്കിന് കാഴ്ചക്കാരുള്ള പരമ്പരയാണ് ദി ചോസൺ. പരമ്പര മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി മുന്നേറവേയാണ് 'ക്രിസ്തുമസ്സ് വിത്ത് ദി ചോസൺ: ദി മെസഞ്ചേഴ്സ്' എന്ന ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നാം തീയതി ആയിരിക്കും എപ്പിസോഡ് തിയേറ്ററുകളിലെത്തുന്നത്. എപ്പിസോഡിന് പിന്നാലെ പ്രമുഖ ക്രൈസ്തവ ഗായകരുടെ ഗാനാലാപനവും ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഫാത്തോം ഇവന്റസാണ് എപ്പിസോഡ് തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. തിരുപ്പിറവി സംഭവങ്ങളുമായി ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ യൗസേപ്പിതാവിന്റെയും കണ്ണുകളിലൂടെയുള്ള ദൃശ്യാവിഷ്കാരമായിരിക്കും എപ്പിസോഡിൽ ഒരുക്കുന്നത്. ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഡാളസ് ജംഗിൻസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നടത്തിയത്.
പന്ത്രണ്ട് മണിക്കൂറുകൾക്കുള്ളിൽ 15 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 1079 തിയേറ്ററുകളിലാണ് ആദ്യം എപ്പിസോഡ് റിലീസ് ചെയ്യാൻ പദ്ധതി ഉണ്ടായിരുന്നതെങ്കിലും, പ്രേക്ഷകരിൽ നിന്നും ലഭിച്ച മികച്ച പ്രതികരണങ്ങളെ തുടർന്ന് 450 തിയേറ്ററുകളിൽ കൂടി എപ്പിസോഡ് റിലീസ് ചെയ്യുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്തുമസ് പ്രത്യേക എപ്പിസോഡ് ചിത്രീകരിക്കാൻ പദ്ധതി ഇട്ടപ്പോൾ തന്നെ തിയേറ്ററുകളിൽ എപ്പിസോഡ് റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിരുന്നുവെന്ന് ജംഗിൻസ് പറഞ്ഞു. ഏതാണ്ട് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡിൽ ദി ചോസൺ പരമ്പരയിലെ ഏതാനും അഭിനേതാക്കളും ഭാഗമാകുന്നുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക