Life In Christ - 2024
അഫ്ഗാനില്‍ നിന്നും മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികള്‍ സാഹസികമായി രക്ഷപ്പെടുത്തിയത് 14 അനാഥകുഞ്ഞുങ്ങളെ
പ്രവാചകശബ്ദം 08-11-2021 - Monday
റോം: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ അധിനിവേശത്തേത്തുടര്‍ന്ന് സ്ഥിതിഗതികള്‍ മോശമായ അഫ്ഗാനിസ്ഥാനില്‍ നിന്നും വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസ സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍ സ്വജീവന്‍ പോലും വകവെക്കാതെ രക്ഷപ്പെടുത്തിയത് 14 വികലാംഗരായ അനാഥകുട്ടികളെ. ആറിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള 11 പെണ്‍കുട്ടികളേയും 3 ആണ്‍കുട്ടികളേയുമാണ് ഇവര്‍ രക്ഷപ്പെടുത്തിയത്. അഞ്ചോളം സന്യാസിനികളാണ് രക്ഷാദൌത്യത്തിന് ചുക്കാന്‍ പിടിച്ചത്. റോമിന് സമീപമുള്ള ടോര്‍ ബെല്ലാ മൊണാക്കയിലെ ചാരിറ്റി കേന്ദ്രത്തില്‍ കുട്ടികളെ നിലവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
2006 മുതല്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സഭാംഗങ്ങളായ സന്യാസിനികളുടെ സാന്നിധ്യം അഫ്ഗാനിസ്ഥാനിലുണ്ട്. മാതാപിതാക്കള്‍ ഉപേക്ഷിച്ച വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടി കാബൂളില്‍ ഒരു അനാഥാലയം നടത്തിവരികയായിരുന്നു ഇവര്‍. എന്നാല്‍ താലിബാന്റെ വരവോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരിന്നു. അനേകരുടെ കണ്ണീരൊപ്പിക്കൊണ്ട് 15 വര്‍ഷങ്ങളായി നടത്തിവന്നിരുന്ന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് ഇവര്‍ക്ക് അഫ്ഗാനിസ്ഥാന്‍ വിടേണ്ടതായി വന്നു. അനാഥാലയം അടച്ചു പൂട്ടിയെങ്കിലും തങ്ങള്‍ പരിപാലിച്ചു വന്നിരുന്ന അനാഥ കുട്ടികളെ ഉപേക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിയുമായിരിന്നില്ലെന്ന് മഡഗാസ്കറില്‍ നിന്നുള്ള മുപ്പത്തിമൂന്നുകാരിയായ സിസ്റ്റര്‍ ജോസ് ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ റിപ്പബ്ലിക്ക’യോട് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ സജീവമായിരുന്ന ഏക വൈദികനായ ഇറ്റാലിയന്‍ സ്വദേശി ഫാ. ജിയോവന്നി സ്കാലെസിന്റെ സഹായത്തോടെയാണ് 14 കുട്ടികളേയും ഈ സന്യാസിനികള്‍ ഇറ്റലിയിലെത്തിച്ചത്. ഈ കുട്ടികളേ കൂടാതെ താനൊരിക്കലും ഇറ്റലിയിലേക്ക് മടങ്ങില്ലായിരുന്നെന്നും, അവരെ ഉപേക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിയില്ലായെന്നും ബര്‍ണാബൈറ്റ് സഭാംഗമായ ഫാ. ജിയോവന്നി പറഞ്ഞു. അനാഥരും വികലാംഗരുമായ ഈ കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതമാണ് ഇറ്റലിയില്‍ കാത്തിരിക്കുന്നത്. ഇറ്റലിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രാജെവ്സ്കി വൈദ്യ സംഘത്തോടൊപ്പം കുട്ടികളെ സന്ദര്‍ശിച്ചിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക