Life In Christ - 2024

ക്രിസ്തു സാക്ഷ്യമേകി സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്‍കി: ഡയാനയ്ക്കു പുതുജീവിതം

പ്രവാചകശബ്ദം 10-11-2021 - Wednesday

കൊച്ചി: തലശ്ശേരി അതിരൂപതാംഗവും ക്രിസ്തുദാസി സമൂഹാംഗവുമായ സിസ്റ്റർ ഷാന്റി തന്റെ വൃക്ക പകുത്തു നല്‍കിയതോടെ ഇരിഞ്ഞാലക്കുട കരോട്ടുകര സ്വദേശിനിയായ ഡയാനയ്ക്കു പുതുജീവിതം. 31 വയസുള്ള ഡയാനയുടെ വൃക്കകളില്‍ ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ലായിരിന്നു. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായിരിന്നു. തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിൽ ആണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നത്. .ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്.

ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റി വൃക്ക പകുത്തു നല്കുവാന്‍ സന്നദ്ധയാകുകയായിരിന്നു. ക്രിസ്തുദാസി സമൂഹത്തിന്റെ ജനറാളമ്മ സമ്മതം മൂളിയതോടെ ഏവര്‍ക്കും ഇരട്ടി സന്തോഷം. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം എറണാകുളം ലിസി ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയ വിജയകരമായിരിന്നു. ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെയ്ൻ്റ് ആൻ്റണി ഇടവകയിലെ പടയാട്ടി കുടുംബത്തിലെ ഡേവിസ് - മായ ദമ്പതികൾക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ മൂത്ത കുട്ടിയാണ് ഡയാന.

തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ മാങ്കോട്ട് ജോസഫ് - ഏലിയാമ്മ ദമ്പതികളുടെ നാല് മക്കളിൽ മൂന്നാമത്തെ മകളായി സിസ്റ്റർ ഷാന്റി 1999 ൽ ആണ് ക്രിസ്തുദാസി സമൂഹാംഗമായി പ്രഥമ വ്രത വാഗ്ദാനം നടത്തിയത്. തുടർന്നിങ്ങോട്ടു വിവിധ ശുശ്രുഷാ മേഖലകളിൽ പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ ഒരു വർഷമായി മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ഇടവക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു. സഹോദര സ്നേഹത്താല്‍ ക്രിസ്തു സാക്ഷ്യമേകി വൃക്ക പകുത്തു നല്‍കി വലിയ സാക്ഷ്യമേകിയ സിസ്റ്റര്‍ ഷാന്‍റിയ്ക്കു അഭിനന്ദനവും പ്രാര്‍ത്ഥനയും നേര്‍ന്ന് കൊണ്ട് നിരവധി പേരാണ് നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 68