Life In Christ
അസ്സീസിയില്‍ അഞ്ഞൂറോളം പാവങ്ങളോടൊപ്പം ചെലവഴിച്ച് പാപ്പ: സമ്മാനം കൈമാറിക്കൊണ്ട് കരുതല്‍
പ്രവാചകശബ്ദം 13-11-2021 - Saturday
റോം: ദരിദ്രരുടെ ലോകദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ഫ്രാന്‍സിസിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ അസ്സീസി സന്ദര്‍ശിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പാവങ്ങളോടൊപ്പം ചെലവഴിച്ചു. കത്തോലിക്കാ സഭ നാളെ ദരിദ്രര്‍ക്കായുള്ള ദിനം ആചരിക്കുന്നതിനു മുന്നോടിയായിട്ടായിരുന്നു മാര്‍പാപ്പയുടെ സ്വകാര്യ സന്ദര്‍ശനം. ദരിദ്രരില്‍ ദരിദ്രനായി ജീവിക്കാനുള്ള ദൈവവിളി വിശുദ്ധ ഫ്രാന്‍സിസിനു ലഭിച്ച ഹോളി മേരി ഓഫ് ദ ഏഞ്ചല്‍സ് ബസിലിക്കയില്‍വച്ചാണു ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള അഞ്ഞൂറോളം ദരിദ്രരുമായി കൂടിക്കാഴ്ച നടത്തിയത്.
ഇവരില്‍ ഭൂരിഭാഗവും ഭവനരഹിതരും അഭയാര്‍ഥികളും തൊഴില്‍രഹിതരുമായിരുന്നു. തുടര്‍ന്ന് മാര്‍പാപ്പ ബസിലിക്കയ്ക്കുള്ളില്‍ അവരോടൊത്തു പ്രാര്‍ത്ഥിച്ചു. ഇന്നലെ രാവിലെ അസ്സീസിയിലെത്തിയ പാപ്പാ ആദ്യം വിശുദ്ധ ക്ലാരയുടെ ബസിലിക്കയിലെത്തി, അവിടെയുള്ള വിശുദ്ധ ക്ലാരയുടെ പാവപ്പെട്ട സഹോദരിരുടെ മഠത്തിൽ സന്ന്യാസിനിമാരുമായി സ്വകാര്യകൂടിക്കാഴ്ച നടത്തി. അസ്സീസിയിലെ ബസിലിക്കയിയിലേക്കുള്ള യാത്രയിൽ വഴിയിൽവച്ച് ഫ്രാൻസിസ് പാപ്പ പാവപ്പെട്ടവരും, കുടിയേറ്റക്കാരും, തീർത്ഥാടകരുമായ നൂറുകണക്കിന് ആളുകളെ കണ്ടു സംസാരിച്ചു.
നമ്മോടൊത്തുള്ളവരെ സഹയാത്രികരായി കാണുകയും നമ്മൾ പരസ്പരം മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്നതിലുള്ള സന്തോഷമാണ് പോർസ്യുങ്കൊളയിൽ വിശുദ്ധ ഫ്രാൻസിസ് നമുക്ക് പഠിപ്പിച്ചു തരുന്നതെന്നും പാവപ്പെട്ടവരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് നാമാരും അസഹിഷ്‌ണുക്കളാകരുതെന്നും അവരെക്കുറിച്ച് നമുക്ക് കരുതലുണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു. അസ്സീസിയിലെ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ഞൂറോളം പാവപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രങ്ങളടങ്ങിയ സമ്മാനവും പാപ്പ കൈമാറിയിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക