India

എസ്‌പി‌സി പോലീസ് ഓഫീസറായ ഫാ. ജോസഫ് വരമ്പുങ്കലിന് അഭിനന്ദന പ്രവാഹം

പ്രവാചകശബ്ദം 20-11-2021 - Saturday

കൊച്ചി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ കത്തോലിക്ക വൈദികന് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയ. മലങ്കര സുറിയാനി കത്തോലിക്കാ സഭ അംഗമായ ഫാ. ജോസഫ് വരമ്പുങ്കല്‍ ഒഐസിയാണ് കഴിഞ്ഞ ദിവസം എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായത്. പരിചയസമ്പന്നരും സന്നദ്ധരും സാമൂഹിക പ്രതിബദ്ധതയുമുള്ള രണ്ട് അധ്യാപകരെ ഓരോ സ്കൂളിലും കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് ഫാ. ജോസഫ് വരമ്പുങ്കലിനും ദൌത്യം ലഭിച്ചത്.

ഓരോ സിപിഒയും പോലീസ് ഉദ്യോഗസ്ഥരുടെ ശരിയായ പരിശീലനത്തിന് വിധേയരാകുകയും പരിശീലനത്തിന് ശേഷം ഓണററി സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ) പദവി നല്‍കുകയും ചെയ്യുന്നു. പലരും ഏറ്റെടുക്കാന്‍ മടിക്കുന്ന ചുമതല ഫാ. ജോസഫ് വരമ്പുങ്കല്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. കേരള കത്തോലിക്കാ വൈദികരില്‍ ആദ്യത്തെ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസറാണ് ഫാ. ജോസഫ്. നിരവധി പേരാണ് വൈദികന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് നവമാധ്യമങ്ങളിലൂടെ പോസ്റ്റുകള്‍ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 428