India - 2025

പത്തനംതിട്ടയില്‍ കരോള്‍ സംഘങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം

പ്രവാചകശബ്ദം 19-12-2021 - Sunday

പത്തനംതിട്ട: ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ ആഘോഷങ്ങള്‍ക്കും കരോള്‍ സംഘങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ ക്രിസ്തുമസ് കാലയളവില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായിരുന്നു. ഇത്തവണ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേരെ മാത്രമായാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നവമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. കരോള്‍ സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണമെങ്കിലും ഇതു സാരമായി ബാധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലടക്കം യാത്രക്കാരെ കുത്തിനിറച്ച് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം ദുരൂഹമാണെന്ന് ക്രൈസ്തവ സംഘടന പ്രതിനിധികള്‍ ആരോപിച്ചു. വിവേചനപരമായ തീരുമാനങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 434