India - 2025
വിവാഹ പ്രായം: സര്‍ക്കാര്‍ നിശ്ചയിക്കുന്നതു സഭകള്‍ അംഗീകരിക്കുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി
പ്രവാചകശബ്ദം 21-12-2021 - Tuesday
കൊച്ചി: വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നതു സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ സഭ ഇടപെടാനില്ലെന്ന് കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു സര്‍ക്കാര്‍ നിശ്ചയിക്കുന്നതു സഭകള്‍ അംഗീകരിക്കും. സഭ ചര്‍ച്ച ചെയ്തു പ്രായം സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെ അറിയിക്കുന്ന രീതിയില്ല. ചര്‍ച്ചയ്ക്കു വിധേയമായി വിവാഹപ്രായം നിശ്ചയിക്കേണ്ടതു സര്‍ക്കാരാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.