Arts - 2024

അഗ്നിപർവ്വത സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ച് പുൽക്കൂടുമായി സ്പാനിഷ് വൈദികൻ

പ്രവാചകശബ്ദം 22-12-2021 - Wednesday

മാഡ്രിഡ്: സ്പെയിനിലെ ലാ പാൽമാ ദ്വീപിൽ സ്ഥിതി ചെയ്യുന്ന കുംറി വിയേജ എന്ന അഗ്നിപർവ്വത സ്ഫോടനത്തെ തുടര്‍ന്നു പുറന്തള്ളപ്പെട്ട കല്ലും, മണലും ഉപയോഗിച്ച് സമീപത്തുള്ള ടജുയ ദേവാലയത്തിൽ പുൽക്കൂടുമായി കത്തോലിക്ക വൈദികൻ. ഫാ. ഡോമിനിങ്ഗോ ഗുവേര, ജിയോളജിസ്റ്റായ റൂബൻ ലോപ്പസിന്റെ സഹായത്തോടെയാണ് പുൽക്കൂടിനു വേണ്ടിയുള്ള വസ്തുക്കൾ അഗ്നിപർവതത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. മൂന്ന് മാസം നീണ്ടുനിന്ന അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഞെട്ടൽ ഇപ്പോഴും പ്രദേശവാസികൾക്ക് മാറിയിട്ടില്ല. അവർക്ക് ആശ്വാസം നൽകുക എന്ന ലക്ഷ്യവുമായാണ് ഇത്തരമൊരു പുൽക്കൂട് ഒരുക്കിയിരിക്കുന്നത്.

അൾത്താരയ്ക്ക് മുന്നിൽ പണിതീർത്ത പുൽക്കൂട്ടിൽ ഉണ്ണിയേശു കിടക്കുന്ന സ്ഥലത്ത് കട്ടിയുള്ള കറുത്ത ലാവ ഉള്‍പ്പെടെയുള്ളവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് സമാനമായി മൂന്നു ജ്ഞാനികളുടെ ചുറ്റിലുമായി പാറക്കഷണങ്ങളും, മണ്ണും ഒരുക്കിയിട്ടുണ്ട്. സ്പെയിനിലെ കാനറി ദ്വീപിൽ 1500ന് ശേഷം ഇത്രയും സജീവമായി ഒഴുകുന്ന അഗ്നിപർവ്വത സ്ഫോടനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ 19നു ആരംഭിച്ച അഗ്നിപർവ്വത സ്ഫോടനത്തിന് പിന്നാലെ നിരവധി ആളുകളെയാണ് പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചത്. 2910 കെട്ടിടങ്ങൾ നാമാവശേഷമായിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 35