India - 2024

'ഇന്ത്യൻ ക്രിസ്ത്യൻ ഡേ'യുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നു

പോൾ ഡി പനയ്ക്കൽ 18-06-2022 - Saturday

ന്യൂയോർക്ക്: ന്യൂയോർക്ക് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ സിറോ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ ജൂലൈ മൂന്നിന് നടക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ഇന്ത്യൻ ക്രിസ്തീയതയുടെ ഉറവിടത്തെയും ചരിത്രത്തിൽ അതിന്റെ പ്രാധാന്യത്തെയും അഭിമാനപൂർവ്വം ആഘോഷിക്കുകയാണ് ഇന്ത്യയിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ചേർന്ന് നടത്തുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ.

മലങ്കര ഓർത്തഡോക്സ് സഭയുടെ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സിറോ മലബാർ കത്തോലിക്കാ സഭയുടെ മാർ ജോയ് ആലപ്പാട്ട് മെത്രാൻ, സിഎസ്ഐ സഭയുടെയുടെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ധർമ്മരാജ് റസാലം, ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ. ഡോ. റൂബിൻ മാർക്ക്, എപ്പിസ്ക്കോപ്പൽ സഭയുടെ റൈറ്റ് റവവ, ഡോ. ജോൺസി ഇട്ടി, സെന്റ് തോമസ് ഇവാൻജെലിക്കൽ സഭയുടെ മോസ്റ്റ് റവ. ഡോ. സി. വി. മാത്യു, ഇന്ത്യൻ പെന്തെക്കോസ്തൽ സഭയുടെ റവ. ഡോ, ഇട്ടി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കും.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസോസിയേഷൻസ് ഓഫ് നോർത്ത അമേരിക്കയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രശസ്ത മാന്ത്രികനും കാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു പ്രസിഡന്റ് കോശി ജോർജ് പറഞ്ഞു. അമേരിക്കയിലെ വിവിധ ഇന്ത്യൻ ഭാഷാ/സംസ്ഥാന ക്രിസ്തീയ വിഭാഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികൾ, സമന്വയ പ്രാർത്ഥനകൾ, ഉൾക്കാഴ്ചയുളവാക്കുന്ന പ്രസംഗങ്ങൾ എന്നിവയും അത്താഴവും ആഘോഷ സായാഹ്നത്തിൽ ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണ് പരിപാടി പ്രവേശനം സൗജന്യം.

More Archives >>

Page 1 of 464