India - 2025

ബഫർ സോൺ: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തോലിക്ക കോൺഗ്രസിന്റെ നിവേദനം

പ്രവാചകശബ്ദം 09-07-2022 - Saturday

കൊച്ചി: ബഫർ സോൺ, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെയോട് കത്തോലിക്കാ കോൺഗ്രസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കിയും സംരക്ഷിത വനത്തിനുള്ളിൽ ബഫർ സോൺ നിശ്ചയിക്കുംവിധം അതിർത്തി നിശ്ചയിച്ച് എംപവർ കമ്മറ്റിയുടെ അനുമതി നേടിയും കർഷകരുടെ ആശങ്ക പരിഹരിക്കാൻ ഇടപെടൽ വേണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടലുണ്ടാവണം. അതിനായി ആവശ്യമായ നിയമനിർമാണം അടിയന്തര പ്രാധാന്യത്തോടെ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റുമാരാ യ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, സെക്രട്ടറി ബെന്നി ആന്റണി, ഭാരവാഹികളായ ബിജു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ , ബിനു ഡൊമിനിക് എന്നിവർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബഫർ സോൺ വിഷയത്തിൽ കൃത്യമായ ശിപാർശ കേരളത്തിൽനിന്നും ഉണ്ടാകേണ്ട ത് പ്രശ്നപരിഹാരത്തിന് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു.

More Archives >>

Page 1 of 468