India - 2025

കെസിബിസി ബൈബിൾ സൊസൈറ്റിയുടെ വചനസർഗ പ്രതിഭാ പുരസ്കാരം ഫാ. ജോസ് മരിയദാസിന്

പ്രവാചകശബ്ദം 14-11-2022 - Monday

കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റിയുടെ വചനസർഗപ്രതിഭാ പുരസ്കാരം റവ ഡോ. ജോസ് മരിയദാസ് ഒ.ഐ.സി.യ്ക്ക്. 'ചിന്തേര്' എന്ന നോവലിനാണ് അവാർഡ്. ഡോ. ഷെവലിയാർ പ്രീമുസ് പെരിഞ്ചേരി, ഡോ. സി. തെരേസ് ആലഞ്ചേരി, ഡോ. ജോൺസൺ പുതുശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. സുവിശേഷ വിവരണങ്ങളുമായി സമരസപ്പെടുത്തി, ജോനാഥൻ എന്ന കഥാപാത്രത്തിലൂടെ ഉദാത്തമായ ജീവിതദർശനങ്ങളിലേക്ക് വായനക്കാരനെ നയിക്കുന്ന ഹൃദയ സ്പര്‍ശിയായ നോവലാണ് 'ചിന്തേര്'.

തത്വശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയിട്ടുള്ള തിരുവല്ലയിൽനിന്നുള്ള ഗ്രന്ഥകർത്താവ് ഇംഗ്ലീഷിലും മലയാളത്തിലും പത്തിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള സാഹിത്യമേഖലക്ക് 2022ലെ ഒരു ക്രിസ്തീയ സംഭാവനയാണ് ചിന്തേര്. എഴുത്തുകാരനും ദാർശനികനുമായ ഡോ. ജോസ് മരിയദാസിന്റെ പതിമൂന്നാമത്തെ പുസ്തകമാണ്, 'ചിന്തേര്'. ബിഷപ്പ് ജോർജ് പുന്നക്കോട്ടിലിന്റെ പേരിലുള്ള പുരസ്കാരം നവംബർ 20ന് ലോഗോസ് ഗ്രാന്റ്ഫിനാലെ അവാർഡ് സെറിമണിയിൽവെച്ച് നൽകുമെന്ന് ബൈബിൾ കമ്മീഷൻ സെക്രട്ടറി ഡോ. ജോജു കോക്കാട്ട് അറിയിച്ചു.

More Archives >>

Page 1 of 492