India

പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റ് കുടുബ സംഗമം കുവൈറ്റിൽ സംഘടിപ്പിച്ചു

24-11-2022 - Thursday

അബാസിയ: പാലാ രൂപതയിൽ നിന്നും വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പ്രവാസി അപ്പസ്തോലേറ്റിന്റെ (Pala Diocese Migrants Apostolate -PDMA) കുവൈറ്റ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു. അബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നവംബർ 17 വ്യാഴാഴ്ച നടന്ന ചടങ്ങ് പി ഡി എം എ രൂപതാ ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. കുവൈറ്റിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലൂയിസ് മഴുവംചേരി ഒഫ്എം, ഫാ. ജോൺസൺ നെടുമ്പ്രത്ത് എസ് ഡി ബി, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഒ എഫ് എം, എസ്എംസിഎ പ്രസിഡൻ്റ് സൻസിലാൽ പാപ്പച്ചൻ ചക്യത്ത് തുടങ്ങിയവർ ക്ഷണിതാക്കാളായി ചടങ്ങിൽ പങ്കെടുത്തു.

അഞ്ഞൂറിൽ പരം പാലാ രൂപതാംഗങ്ങൾ പങ്കെടുത്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പാലാ രൂപതാംഗമായിരുന്ന വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ്റെ ഓർമ തിരുനാളും ആഘോഷിച്ചു. പരിശുദ്ധ കത്തോലിക്കസഭയോടും സഭാ സംവിധാനങ്ങളോടും മതൃസഭയായ സിറോ മലബാർ സഭയുടെ കുവൈറ്റിലെ ഒദ്യോഗിക സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷനോട് ചേർന്ന് നിന്ന് പാലാ രൂപതാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ പി ഡി എം എ ഡയറക്ടർ അഭിനന്ദിച്ചു.പാലാ രൂപതയുടെ വിശ്വാസ പാരമ്പര്യവും സാംസ്കാരിക തനിമയും വിദേശങ്ങളിൽ വസിക്കുന്ന രൂപതാംഗങ്ങൾ വരും തലമുറകൾക്ക് പകർന്നു നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പ്രവാസി അപ്പോസ്റ്റലേറ്റിൻ്റെ രൂപീകരണത്തിനു ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അൻപത്തിരണ്ട് രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ സാധിച്ചതായി ഡയറക്ടർ അറിയിച്ചു.

പഠനത്തിനും ജോലിയ്ക്കുമായി വിദേശങ്ങളലെത്തുന്ന രൂപതാംഗങ്ങൾക്ക് അതാത് രാജ്യത്തെ അപ്പസ്തോലേറ്റ് ഘടകങ്ങൾ വഴി ആവശ്യമായ പിന്തുണ നൽകുക, നാട്ടിൽ വസിക്കുന്ന അവരുടെ മാതാപിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, നോർക്ക പോലുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിദേശത്തായിരിക്കുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളിലൂടെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് അതിൻ്റെ വളർച്ചയുടെ പാതയിലാണെന്ന് ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു. പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് കോർഡിനേറ്റർ സിവി പോൾ പാറയ്ക്കൽ, അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി റ്റോമി സിറിയക്ക് കണീച്ചുകാടു് സ്വാഗതവും ട്രഷറർ സിബി സ്കറിയാ കൃതജ്ഞതയും അറിയിച്ചു.

പ്രഥമ ജനറൽ കോർഡിനേറ്റർ ഡൊമിനിക് മാത്യു, പി ഡി എം എ മിഡിൽ ഈസ്റ്റ് ഡെലിഗേറ്റ് ജോബിൻസ് ജോൺ, വനിതാ കോർ ടീം അംഗം സീനാ ജിമ്മി തുടങ്ങിയവർ ആശംസകൾ നേർന്നു. കുവൈറ്റിൽ ദീർഘകാലമായി സേവനമനുഷ്ടിക്കുന്ന വടക്കേ അറേബ്യ സീറോ മലബാർ എപ്പിസ്കോപ്പൽ വി കാർ ഫാദർ ജോണി ലൂയിസ് ഒ എഫ് എം നെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് വിശിഷ്ഠ സേവനത്തിനുള്ള പ്രത്യേക പ്രസ്തി ഫലകം നൽകി ആദരിച്ചു. കുവൈറ്റ് വിശ്വാസി സമൂഹത്തിനെ വിശ്വാസ തീക്ഷ്ണതയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ സംഘടനാപരമായ നേതൃത്വം നൽകുന്ന സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ ദീർഘകാല സേവനങ്ങളെ മുൻനിർത്തി നൽകിയ ആദരവിനുള്ള പ്രസ്തിഫലകം എസ് എം സി എ പ്രസിഡൻ്റ് സൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ജോസഫ്, ട്രഷറർ ജോസ് മത്തായി, എന്നിവർ ചേർന്ന് സ്വീകരിച്ചു. മുപ്പതു് വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ജന്മനാട്ടിലേയ്ക്ക് തിരികെ പോകുന്ന പാലാ രൂപത അംഗം ജയ്സൺ സേവ്യർ മുണ്ടംപ്ലാക്കലിനു് ചടങ്ങിൽ യാത്രയയപ്പും പ്രസ്തി ഫലകവും നൽകി.

കുവൈറ്റിലെ ദേവാലയ ശിശ്രൂഷകളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻ്റെ സേവനങ്ങൾ ബഹുമാനപ്പെട്ട വൈദികർ അനുസ്മരിച്ചു. എ. എം. ജയിംസ്, ഐവി അലക്സ്, ബിജു എണ്ണമ്പ്ര, സജി സെബാസ്റ്റ്യൻ, സുനിൽ തൊടുക, ജയ്സൺ സേവ്യർ, തോമസ് മുണ്ടിയാനി, ജോഫി പോൾ, ജോർജ്ജ് വാക്കത്തിനാൽ, ചെസിൽ ചെറിയാൻ, റിജോ ജോർജ്ജ് ,റോബിൻ തോമസ്, ജസ്റ്റിൻ മാത്യു, നീമാ അനീഷ്, ധന്യാ ജോർജ്ജ്, സോബിൻ മാത്യു, ജോസി കിഷോർ ചൂരനോലി, തുടങ്ങിയ കോർ ടീം അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

അഡ്വ.സുബിൻ അറയ്ക്കൽ, റീണൂ ജോർജ്ജ്, അനൂപ് ആൻഡ്രൂസ്, അനൂപ് ജോൺ, കിഷോർ ചൂരനോലി, ജോമി തോമസ്, അനീഷ് ഫിലിപ്പ്, സക്കറിയ ജോസഫ്, ലിൻഡാ സാബു, ഷാജി ജോർജ്ജ്, ബോബി പറ്റാണി, തോമസ് വർഗ്ഗീസ്, ജിൻസ് ജോയി, ഷിബു ജോൺ, കുഞ്ഞുമോൻ ജോസഫ് , ജോർജ്ജ് അബ്രാഹം, ഡെന്നീസ് ജോസ്, ജോർജ്ജ് കുട്ടി ജോസഫ്, ജിയോമോൻ ജോയ്, കുര്യൻ മാത്യു, ഷാജി മാത്യു, ഷിംസൺ പറവൻമേൽ , റ്റോമി മുരിക്കൻ, സീമാ ജോബി, ബാബു ജോസഫ്, ഡേവിസ് ജോൺ, റോജി മാത്യു, ഷൈനി ലിജോ, അനിതാ സജി, ലിജോ കെല്ലി എന്നിവർ വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ചു. ജയിംസ് മോഹൻ, ആൻഡ്രിയ സാബു എന്നിവർ പ്രോഗ്രാം അവതാരകരായി പ്രവർത്തിച്ചു.

രൂപതാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു. കുടുംബ സംഗമത്തിനായി രൂപതാ ആസ്ഥാനത്തു നിന്നും കുവൈറ്റിൽ എത്തിച്ചേർന്ന ഡയറക്ടർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ന് വിമാനതാവളത്തിൽ യാത്രയയപ്പ് നൽകി.

More Archives >>

Page 1 of 494