India - 2025

പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന തൃശൂര്‍ ജെറുസലേം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍

പ്രവാചകശബ്ദം 30-11-2022 - Wednesday

പ്രമുഖ വചനപഘോഷകര്‍ ഒന്നിക്കുന്ന തൃശൂര്‍ തലോര്‍ ജെറുസലേം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും. തൃശൂര്‍ തലോര്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 1, 2, 3, 4 തീയതികളില്‍ രാവിലെ 8:30 മുതല്‍ വൈകീട്ട് 03:30 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

വചനപ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക്ക് വളന്മനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. ഡേവിസ് പട്ടത്ത് സി‌എം‌ഐ, ഫാ. ദേവസ്യ കാനാട്ട് സി‌എം‌ഐ, ഫാ. ജോ പാച്ചേരിയില്‍ സി‌എം‌ഐ, ഫാ. ജോ തയ്യാലക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സന്ദേശം നല്കും. താമസ സൌകര്യം ആവശ്യമുള്ളവര്‍ക്കു 7025152530 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്.

More Archives >>

Page 1 of 495