India - 2025
പ്രശ്ന പരിഹാരത്തിനു പകരം മെത്രാന്മാരെയടക്കം പ്രതികളാക്കിയത് നീതികരിക്കാനാകില്ല: കെസിബിസി
പ്രവാചകശബ്ദം 28-11-2022 - Monday
കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. തിരുവനന്തപുരം ലാറ്റിൻ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.