India - 2025

ബസിലിക്കയിലുണ്ടായ സംഘർഷം ആസൂത്രിതം: നാൽപ്പതോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയില്‍

പ്രവാചകശബ്ദം 29-11-2022 - Tuesday

കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതു സംബന്ധിച്ച് ഞായറാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാൽപ്പതോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ ജില്ലകളിൽനിന്നു പ്രതിഷേധക്കാരെ എത്തിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് ബസിലിക്ക അങ്കണത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച രാവിലെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കാൻ എത്തിയ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഒരു വിഭാഗം സമരക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

More Archives >>

Page 1 of 494