India - 2025

വിഴിഞ്ഞത്ത് ഉണ്ടായ സംഘർഷത്തെ കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നു മോൺ. യൂജിൻ എച്ച്. പെരേര

പ്രവാചകശബ്ദം 29-11-2022 - Tuesday

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര. മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവനസമരത്തെ നിർവീര്യമാക്കാനുള്ള നീ ക്കമാണു നടക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനു പിന്നിൽ ബാഹ്യ ശക്തികളാണെന്നും അദ്ദേഹം ആരോപിച്ചു.

വൈദികരെ പോലീസ് ക്രൂരമായി ആക്രമിച്ചു. സമാധാനപരമായാണ് സമരം മുന്നോട്ടു പോയത്. എന്നാൽ, സമരക്കാർക്കുനേരേ പോലീസിന്റെ ഭാഗത്തുനിന്ന് അക്രമമുണ്ടാകുകയായിരുന്നു. അക്രമത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നു കണ്ടെത്തണമെന്നും ദൗർഭാഗ്യകരമായ സംഭവങ്ങളാണു കഴിഞ്ഞ ദിവസം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 494