India - 2025
കാഞ്ഞിരപ്പള്ളി രൂപതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപത
പ്രവാചകശബ്ദം 10-06-2023 - Saturday
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിനെതിരേ നടക്കുന്ന ആക്രമ ണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപി ച്ച് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്ക ലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിchu
അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം, കോർപറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവരും വൈദികസമിതി പ്രതിനിധികളും പാസ്റ്ററൽ കൗൺസിൽ, ജാഗ്രതാസമിതി, ഈസ്റ്റേൺ കാത്തലിക് അസോസിയേ ഷൻ, കത്തോലിക്കാ കോൺഗ്രസ്, വിശ്വാസപരിശീലനവിഭാഗം, കാർപ്, യുവദീപ്തി കെസിവൈഎം തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് അല്‍മായരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ മാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. കുര്യൻ താമരശേരി എന്നിവരും വൈദിക രും അത്മായനേതാക്കളും ഉൾപ്പെട്ട സംയുക്ത സമ്മേളനവും ഐക്യദാർഢ്യ പ്രഖ്യാപ നവും നടത്തി.