News - 2025

ആമസോണിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും: വിശ്വാസ നിന്ദയുമായി 91 വസ്തുക്കള്‍ വില്‍പ്പനക്ക്

പ്രവാചകശബ്ദം 30-08-2023 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: തങ്ങളുടെ സൈറ്റില്‍ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കിക്കൊണ്ട് അമേരിക്കന്‍ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍. ഏതാണ്ട് 91 മതനിന്ദാ ഉല്‍പ്പന്നങ്ങളാണ് ഈ പേജില്‍ വില്‍പ്പനക്കുവെച്ചിരിക്കുന്നത്. മറ്റ് മത വിശ്വാസങ്ങളെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാത്ത ഈ പേജില്‍ യേശു ക്രിസ്തുവിനെയും കത്തോലിക്ക വിശ്വാസത്തേയും മാത്രമാണ് അവഹേളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. “മതനിന്ദ! ഏറ്റവും മികച്ചതും പുതുമയുള്ളതുമായ മത ഉല്‍പ്പന്നങ്ങള്‍” എന്നാണു പേജിന്റെ തലക്കെട്ട്.

ഈ ഒരൊറ്റ പേജില്‍ മാത്രം 91 മതനിന്ദാപരമായ വസ്തുക്കളാണ് വില്‍പ്പനക്കുവെച്ചിരിക്കുന്നത്. യേശുവിനെ വികലമാക്കി ചിത്രീകരിച്ചിരിക്കുന്ന കളറിംഗ് ബുക്കുകള്‍, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ‘സാന്താ വേഴ്സസ് ജീസസ്’ കാര്‍ഡ് ഗെയിം, കത്തോലിക്ക സന്യാസിനികളുടെ ചിത്രങ്ങളോടു കൂടിയ രൂപങ്ങള്‍ മറിച്ചിടുന്ന നണ്‍ ബൗളിംഗ് തുടങ്ങിയവ വില്‍പ്പനക്കുവെച്ചിരിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ആമസോണ്‍ സി‌ഇ‌ഓ ആന്‍ഡി ജാസിക്ക് ആയിരങ്ങളാണ് നിവേദനം അയക്കുന്നത്.

കുടുംബ മൂല്യങ്ങളും ക്രിസ്തീയ വിശ്വാസ സംരക്ഷണവും മുറുകെ പിടിച്ച് രൂപീകൃതമായ അമേരിക്കൻ സൊസൈറ്റി ഫോർ ദി ഡിഫൻസ് ഓഫ് ട്രഡീഷൻ, ഫാമിലി ആൻഡ് പ്രോപ്പർട്ടിയുടെ ആഭിമുഖ്യത്തില്‍ 30,000-ല്‍ അധികം പേര്‍ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ഇതാദ്യമായല്ല ആമസോണ്‍ ക്രൈസ്തവരെ അവഹേളിക്കുന്നത്. ആമസോണ്‍ വിപണനം ചെയ്യുന്ന ‘ഹോളി സ്പിരിറ്റ്‌’ എന്ന ക്രിസ്ത്യന്‍ വിരുദ്ധതയുള്ള ബോര്‍ഡ് ഗെയിം സാത്താന്റെ കെണിയാണെന്ന മുന്നറിയിപ്പുമായി കത്തോലിക്ക ഭൂതോച്ചാടകനായ ഫാ. ഏര്‍ണസ്റ്റോ കാരോ നേരത്തെ രംഗത്തു വന്നിരുന്നു.

More Archives >>

Page 1 of 877