News

ദൈവമാതാവും തിരുസഭയും: 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച

പ്രവാചകശബ്ദം 31-08-2023 - Thursday

ദൈവമാതാവിനെ കുറിച്ച് ആഴമേറിയ തിരുസഭ പ്രബോധനങ്ങളുമായി 'പ്രവാചകശബ്ദം' ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (സെപ്റ്റംബര്‍ 2, 2023) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 57ാമത്തെ ക്ലാസിലാണ് ദൈവമാതാവിനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.

വത്തിക്കാന്‍ കൗൺസിൽ പരിശുദ്ധ ദൈവമാതാവിനെ കുറിച്ച് പഠിപ്പിക്കുന്നതെന്ത്? മാതാവ് യഥാര്‍ത്ഥത്തില്‍ ആദരിക്കപ്പെടേണ്ടതുണ്ടോ? കന്യകാമറിയം ഈശോയുടെ ജനനത്തിന് കാരണം മാത്രമായിരിന്നില്ലേ? എന്തുക്കൊണ്ടാണ് ചില ഗ്രൂപ്പുകള്‍ ദൈവമാതാവിനെ അംഗീകരിക്കാതിരിക്കുന്നത്? കത്തോലിക്ക വിശ്വാസിയാകുന്നതിന് മാതാവിലുള്ള വിശ്വാസം അനിവാര്യമാണോ? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ക്ലാസില്‍ പങ്കുവെയ്ക്കും. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ക്ലാസിന് ഒരുക്കമായി ശനിയാഴ്ച (സെപ്റ്റംബര്‍ 2) ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്.

Zoom Link
Meeting ID: 864 173 0546 ‍
Passcode: 3040 ‍

രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 877