News - 2025
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് മോദി മനസിലാക്കണം: മാര്‍ ജോസഫ് പാംപ്ലാനി
11-09-2023 - Monday
കാസർഗോഡ്: രാജ്യത്തെ മതേതരമൂല്യങ്ങളുടെ നന്മയിലേക്ക് ചില ഛിദ്രശക്തികൾ തീ കോരിയിടാൻ ശ്രമിക്കുകയാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. മണിപ്പുരിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർഗോഡ് ഡിസിസി ഓഫീസ് പരിസരത്ത് നടത്തിയ 24 മണിക്കൂർ ഉപവാസത്തിന്റെയും ബഹുസ്വരതാ സംഗമത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെയും ആശ്ലേഷിക്കുന്നത് കാണുമ്പോൾ ഭാരതീയരെന്ന നിലയിൽ നമുക്കെല്ലാം അഭിമാനമാണ്. എന്നാൽ, മണിപ്പൂർ കലാപത്തിൽ മാനഭംഗത്തിനിരയായ സ്ത്രീകളെ ചേർത്തുപിടിച്ചിരുന്നെങ്കിൽ മുറിവേറ്റ മനസുകൾക്ക് അത് എത്രയോ ആശ്വാസമാകുമായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണു താനെന്ന് അദ്ദേഹം മനസിലാക്കണം
ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവസമൂഹത്തിന്റെ ഹൃദയവിശാല തയും സഹിഷ്ണുതയുമാണ് ന്യൂനപക്ഷവിഭാഗത്തിന്റെ സംരക്ഷണവും കരു ത്തും. ഏകീകൃത സിവിൽ കോഡ് ഒരു മതത്തിനെതിരേയല്ല, ഇന്ത്യയുടെ വൈവിധ്യത്തിനെതിരാണെന്ന നിലപാടാണു മുസ്ലിം ലീഗ് സ്വീകരിച്ചത്. ആ നിലപാടിനോട് പൂർണമായും യോജിക്കുന്ന സമീപനമാണു സഭയും കൈ ക്കൊണ്ടത്, മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി ന ടത്തിയ സന്ദർശനം ന്യൂനപക്ഷങ്ങൾക്കൊപ്പം അദ്ദേഹം ഉണ്ടെന്നുള്ളതിന്റെ ഉ റപ്പാണു നൽകുന്നത്.
ഭാരതീയൻ എന്നാൽ പ്രകാശത്തിൽ ആനന്ദിക്കുന്നവർ എന്നാണ് അർഥം. പ്ര കാശത്തിൽ ആനന്ദിക്കുന്ന, നന്മയിൽ അഭിരമിക്കുന്ന ഒരു മനസ് സ്വന്തമാക്കാ ത്തിടത്തോളം പേരുമാറ്റങ്ങൾ നിരർഥകമാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. 24 മണിക്കൂർ സത്യഗ്രഹസമരം ആർച്ച് ബിഷപ്പ് എംപിക്ക് നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വ ഹിച്ചു. എം.കെ. രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തി.