News - 2024

ഗാസയിലെ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയ പരിസരത്ത് വ്യോമാക്രമണം

പ്രവാചകശബ്ദം 20-10-2023 - Friday

ഗാസ: പലസ്തീനിലെ ഗാസയില്‍ സ്ഥിതി ചെയ്യുന്ന ഓർത്തഡോക്സ് ഗ്രീക്ക് ദേവാലയ പരിസരത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ആഭ്യന്തര മന്ത്രാലയം. ഗാസയിലെ ഏറ്റവും പഴക്കംചെന്ന ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയമായ സെന്റ് പോർഫിറിയസ് പള്ളിയ്ക്കു നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ ദേവാലയത്തില്‍ കഴിയുന്നുണ്ടെന്നായിരിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പള്ളിക്ക് നേരെയുള്ള ആക്രമണം വിശ്വാസത്തിനെതിരെ മാത്രമല്ല, മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നു ഫാ. ഏലിയാസ് പറഞ്ഞു. പള്ളിയിലും ആശ്രമത്തിലും താമസിക്കുന്ന അഞ്ഞൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളും കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള അഭയാർത്ഥികൾ ഉറങ്ങിക്കിടന്നിരുന്ന രണ്ട് പള്ളി ഹാളുകളിൽ ബോംബ് പതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

More Archives >>

Page 1 of 895