News - 2024

അനേകം പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ ര​ക്ഷിച്ച ഫാ. ടോം മരണത്തെ ഭയപ്പെടുന്നില്ല: ഫാ.ജോർ​ജ് മുട്ടത്തുപറമ്പിൽ

സ്വന്തം ലേഖകന്‍ 30-01-2017 - Monday

ബം​ഗ​ളൂ​രു: അനേകം പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ ര​ക്ഷിച്ച ഫാ. ടോം മരണത്തെ ഭയമില്ലാത്ത ഒരു വിശുദ്ധനാണെന്ന് ഫാ.ടോമിന്റെ സു​ഹൃ​ത്തും സന്തതസഹചാരിയുമായിരിന്ന ഫാ.ജോർ​ജ് മുട്ടത്തുപറമ്പിൽ. ദീപിക പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടോമച്ചന്‍റെ ഓര്‍മ്മകള്‍ ഫാ.ജോർ​ജ് അനുസ്മരിച്ചത്.

യെ​മ​നി​ലെ പാ​വ​പ്പെ​ട്ട മ​ക്ക​ൾ​ക്കു​വേണ്ടി ജീ​വി​ക്കുമ്പോ​ൾ ദിവ്യകാരുണ്യ ഈ​ശോ​യെ കാണുന്നുവെന്ന് പറഞ്ഞ​ ഫാ. ടോം ത​ള​രി​ല്ലായെന്നും ടോം ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ ജീ​വി​ത​രീ​തി​യും അനുഭവങ്ങളും ഭക്തിയും നേ​രി​ട്ട് അ​നു​ഭ​വി​ച്ച ഫാ. ജോര്‍ജ്ജ് പറയുന്നു. ഫാ. ടോമിന്റെ ഒപ്പം യെമനില്‍ ദീര്‍ഘകാലം സേവനം ചെയ്ത ഫാ.ജോർ​ജ്, വീസ കാ​ലാ​വ​ധി​ കഴിഞ്ഞ​തി​നെ തുടര്‍ന്നു 2016 മാർ​ച്ച് 30നാ​ണ് യെ​മ​നി​ൽ നി​ന്നു നാട്ടിലേക്കു മടങ്ങിയത്.

"അ​വ​ൻ ഒ​രു വി​ശു​ദ്ധ​നാ​ണ്. ഒ​രി​ക്ക​ലും മ​ര​ണ​ത്തെ ഭ​യ​പ്പെ​ടാ​ത്ത​വ​ൻ. യെ​മ​നി​ലെ പാ​വ​പ്പെ​ട്ട മ​ക്ക​ൾ​ക്കു​വേണ്ടി ജീ​വി​ക്കുമ്പോ​ൾ ദിവ്യകാരുണ്യ ഈ​ശോ​യെ കാ​ണു​ന്നു​വെ​ന്നു പ​റ​ഞ്ഞ​വ​ൻ. അ​വ​ൻ ത​ള​രി​ല്ല. തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യോ, യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​യോ യെമനി​ൽ നി​ന്നു മി​ഷ​ന​റി​മാ​രെ പി​ൻ​തി​രി​പ്പി​ക്കാ​റി​ല്ല. രോ​ഗി​ക​ളെ​യും അ​ന്തേ​വാ​സി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് അ​വ​ർ തിരിച്ചുപോ​രി​ല്ല. എത്രയോ സ​ന്യ​സ്ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. എ​ത്ര​യോപേ​ർ പീഡിപ്പിക്കപ്പെടുന്നു. എ​ന്നാ​ലും ഈ ​പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ അ​വ​ർ ഉപേക്ഷിക്കി​ല്ല".

"പീ​ഡ​ന​ത്തെ പു​ഞ്ചി​രി​യോ​ടെ നോ​ക്കി കാ​ണു​ന്ന​വ​രാ​ണ് ഇ​വ​ർ. തീ​വ്ര​വാ​ദി​ക​ളെ​യോ യു​ദ്ധ​ത്തെ​യോ ഒ​രി​ക്ക​ലും ടോം ​ഉ​ഴു​ന്നാ​ലി​ൽ ഭയപ്പെട്ടില്ല. മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന ജീ​വി​ത​മാ​യി​രു​ന്നി​ല്ല അച്ചന്‍റേത്. യെ​മ​നി​ലേ​ക്കു തി​രി​ച്ചുവ​ന്ന​തുത​ന്നെ ഇ​വി​ടെ ത​ള​ർ​ന്നുവീ​ഴു​ന്ന നൂറുകണ​ക്കി​നു പ​ട്ടി​ണി​പാവങ്ങളെ ര​ക്ഷി​ക്കാ​നും മു​റി​വേ​റ്റ​വ​രെ ശു​ശ്രൂ​ഷി​ക്കാ​നു​മാ​ണ്. ഇ​ന്നു​വ​രെ ഒ​രാ​ളെ പോ​ലും അ​ച്ച​ൻ മതപരിവർത്തനം നടത്തിയിട്ടില്ല. ടോം ​അ​ച്ച​ൻ മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല". ഫാ. ജോര്‍ജ്ജ് പറയുന്നു.

"ദൈ​വ​മ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. അ​ച്ച​നെ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന​തു ശ​രി​ക്കും വി​ല​പേ​ശാ​ൻ വേണ്ടി ​മാ​ത്ര​മാ​ണെ​ന്നു സംശയിക്കേണ്ടി​യി​രി​ക്കു​ന്നു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളും ഇ​തു ശ​രിവ​യ്ക്കു​ന്നു. വി​ദേ​ശി​ക​ളെ പി​ടി​ച്ചുകൊ​ണ്ടുപോ​യി വിലപേശു​ന്നത് ഭീ​ക​ര​വാ​ദി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള രീ​തി​യാണ്. ടോം ​അ​ച്ച​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച് നാം ​നേ​രി​ടു​ന്ന പ്ര​ധാ​ന പ്രശ്നമെന്നത് ആ​രാ​ണ്, അ​ല്ലെ​ങ്കി​ൽ ഏ​തു ഗ്രൂ​പ്പാ​ണ് അ​ച്ച​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്ന് ഇതുവരെയും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഗവണ്‍മെന്‍റിന്‍റെ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് ഒന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു​മി​ല്ല". ബം​ഗ​ളൂ​രു ഡോ​ണ്‍ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യാ​ൾ ഹൗ​സി​ൽ അഡ്മി​നി​സ്ട്രേ​റ്റ​റു കൂടിയായ ഫാ.ജോർ​ജ് പറഞ്ഞു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »