News - 2025

ഫ്രാന്‍സിസ് പാപ്പ കാര്‍പി രൂപത സന്ദര്‍ശിക്കും

സ്വന്തം ലേഖകന്‍ 02-03-2017 - Thursday

വത്തിക്കാന്‍: ഏപ്രില്‍ രണ്ടാം തീയതി ഞായറാഴ്ച വടക്കേ ഇറ്റലിയിലെ ആല്‍പ്സ് താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന കാര്‍പി രൂപത ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. 2012-ല്‍ ഉണ്ടായ ഭൂമികുലുക്കം സാരമായി ബാധിച്ചിട്ടുള്ള പ്രദേശത്തെ രൂപതയാണ് മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്നു സര്‍വ്വതും നഷ്ട്ടപ്പെട്ട ജനങ്ങള്‍ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. മാര്‍പാപ്പായുടെ ഇടയസന്ദര്‍ശനം കാര്‍പി-മൊദേനാ പ്രവിശ്യയിലെ ജനങ്ങള്‍ക്ക് പുതിയ പ്രത്യാശ പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് മുന്‍പ് ഭൂമികുലുക്കത്തില്‍ കേടുപാടുകള്‍ സംഭവിച്ച സ്ഥലത്തെ കത്തീഡ്രല്‍ ദേവാലയം ആശീര്‍വ്വദിച്ച് വിശ്വാസികള്‍ക്കായി തുറന്ന്‍ കൊടുക്കും. പാപ്പായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി രൂപതയില്‍ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്ന്‍ ബിഷപ്പ് കവാന പ്രതികരിച്ചു. 1779-ല്‍ സ്ഥാപിച്ച കാര്‍പി രൂപതയ്ക്കു കീഴില്‍ രണ്ടു ലക്ഷത്തോളം കത്തോലിക്ക വിശ്വാസികളാണുള്ളത്.


Related Articles »