News - 2025
ലെബനന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 16-03-2017 - Thursday
വത്തിക്കാന്‍: ലെബനന്‍ പ്രസിഡന്‍റ് മൈക്കല്‍ അവുനും ഭാര്യ നാഥിയയും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് വത്തിക്കാനില്‍ കൂടികാഴ്ച നടന്നത്. സിറിയയിലും മറ്റ് മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലും തുടരുന്ന സംഘര്‍ഷങ്ങളെ പറ്റിയും പ്രദേശത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു. സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ലെബനന്‍ സര്‍ക്കാര്‍ സമീപനത്തിന് നന്ദി അര്‍പ്പിക്കുന്നതായി മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാനും ലെബനനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെ പറ്റിയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ കത്തോലിക്ക സഭയ്ക്കുള്ള പങ്കിനെ പറ്റിയും കൂടികാഴ്ച്ചയില്‍ ചര്‍ച്ചാവിഷയങ്ങളായി. പരിശുദ്ധ പിതാവുമായുള്ള കൂടികാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശ കാര്യാലയ മേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും ലെബനീസ് പ്രസിഡന്‍റ് സംസാരിച്ചു.