News

ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളൂ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്വന്തം ലേഖകന്‍ 10-04-2017 - Monday

പ്ര​സ്റ്റ​ണ്‍: ദൈ​വ​ത്തി​ൽ നി​ന്നു വ​രു​ന്ന സ​മാ​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ലോ​കം ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യു​ള്ളുവെന്ന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാ​ർ ജോ​സ​ഫ് സ്രാ​മ്പിക്ക​ൽ. പ്ര​സ്റ്റ​ണി​ലെ അ​മ​ലോ​ത്ഭ​വ​യു​ടെ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു വചന സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​നു ശേ​ഷ​മു​ള്ള ആദ്യത്തെ വിശുദ്ധവാരകര്‍മ്മമാണിത്.

"രാഷ്ട്രീയ സൈനീക ശക്തി ഉപയോഗിച്ചല്ല മിശിഹാരാജാവ് വാഴുന്നത്. ദൈവപുത്രന്റെ അനുസരണത്തില്‍ അക്രമണത്തിന് ഒരു സ്ഥാനവുമില്ല. അക്രമണത്തിലൂടെ ഈശോ ഒന്നും പടുതുയര്‍ത്തുുമില്ല. ദൈവത്തിന്റെ ദാരിദ്യവും സമാധാനവും മാത്രമാണ് ഈശോയ്ക്ക് രക്ഷാകരശക്തികള്‍. ദൈവത്തില്‍ നിന്നു വരുന്ന സമാധാനത്തിലൂടെ മാത്രമേ ലോകം നവീകരിക്കപ്പെടുകയുള്ളു".

"സ്വന്തം കാര്യപരിപാടികളും താത്പര്യങ്ങളും അനുസരിച്ചല്ല ഈശോ പ്രവര്‍ത്തിക്കുന്നത്. പിതാവ് മോചിപ്പിക്കുന്നതുവരെ പുത്രന്‍ സഹിക്കുന്നു. പിതാവിന്റെ കല്പന പാലിക്കുന്ന കാര്യത്തില്‍ ഈശോയ്ക്ക് യാതൊരു വിട്ടുവീഴ്ചയുമില്ല". ബിഷപ്പ് പറഞ്ഞു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. മാ​ത്യു ചൂ​ര​പ്പൊ​യ്ക​യി​ൽ, ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ തിരുകര്‍മ്മങ്ങളില്‍ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ക​ത്തീ​ഡ്ര​ലാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ ഓ​ശാ​ന ഞാ​യ​റാ​യ്ച തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കുവാന്‍ അനേകം വിശ്വാസികള്‍ എത്തിചേര്‍ന്നിരിന്നു. രൂപതയുടെ പ്രഥമ പെ​സ​ഹാ വ്യാ​ഴാ​ഴ്ച ശുശ്രൂഷകള്‍ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു പ്രസ്റ്റണ്‍ ക​ത്തീ​ഡ്ര​ലി​ൽ നടത്തും.

More Archives >>

Page 1 of 162