News - 2025

മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പേപ്പല്‍ പ്രതിനിധികളെ നിയമിച്ചു

സ്വന്തം ലേഖകന്‍ 21-04-2017 - Friday

വത്തിക്കാന്‍: പ്രശസ്തമായ 3 മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ പ്രത്യേക പ്രതിനിധികളെ നിയോഗിച്ചു. ഫാത്തിമ തീര്‍ത്ഥാടനത്തിന് സംഗമിക്കുന്ന അഞ്ചാമത് ലോക കത്തോലിക്കാ അല്‍മായ സംഗമത്തിലേയ്ക്കും കസാഖിസ്ഥാനില്‍ കര്‍ഗാണ്ടിയിലുള്ള‍ ഫാത്തിമാ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കും ഇറ്റലിയിലെ ജെനാസേ യിലുള്ള ഔര്‍ലേഡി ഓഫ് കൗണ്‍സില്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമാണ് മാര്‍പാപ്പ പ്രതിനിധികളെ നിയമിച്ചിരിക്കുന്നത്.

ഏപ്രില്‍ 19 ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന വത്തിക്കാന്‍ പുറത്തുവിട്ടത്. അല്‍ബേനിയയിലെ പുരാതന നഗരമായ സ്കൂത്തരിയില്‍ നിന്നും ദൈവമാതാവിന്റെ വര്‍ണ്ണചിത്രം ഇറ്റലിയില്‍ റോമിന് അടുത്തുള്ള ജെനസ്സാനോയില്‍ അത്ഭുതകരമായി എത്തിച്ചതിന്‍റെ 550ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് റോഡിനെയാണ് പാപ്പാ നിയോഗിച്ചിരിക്കുന്നത്.

ഫാത്തിമ ദര്‍ശനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന രാജ്യാന്തര കത്തോലിക്കാ അല്‍മായ സംഗമത്തിലേക്ക് സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ജോ ബ്രാസ് ദേ ആവിസിനെയും കസാഖിസ്ഥാനിലെ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ മെയ് 13-നു സമാപിക്കുന്ന മരിയന്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ വത്തിക്കാന്‍റെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ‘കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ പോള്‍ ജോസഫ് കോര്‍ഡ്സിനെയും മാര്‍പാപ്പാ നിയമിച്ചു.

More Archives >>

Page 1 of 166