India - 2025
ഫാ.ടോമിന്റെ മോചനം: 'വോയ്സ് ഓഫ് ജസ്റ്റീസ്' സമരം 16ന്
സ്വന്തം ലേഖകന്‍ 04-05-2017 - Thursday
കൊച്ചി : ഫാ ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി വോയ്സ് ഓഫ് ജസ്റ്റീസ് സംഘടന ഈ മാസം 16ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ എകദിനഉപവാസസമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന് ഷാ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പാളയം ഇമാം വി .പി സുഹൈബ് മൗലവി ഉദ്ഘാടനം ചെയ്യും. വോയ്സ് ഓഫ് ജസ്റ്റീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് പുത്തന്‍വീട്ടില്‍ അദ്ധ്യക്ഷനാകും. സമരത്തില്‍ സാമുദായിക നേതാക്കളും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.