News - 2025
ലോകസമാധാനം: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന
സ്വന്തം ലേഖകന്‍ 08-06-2017 - Thursday
വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തിനായി ഇന്ന് (ജൂണ്‍ എട്ടാം തീയതി) ഉച്ചയ്ക്ക് 1 മണിക്ക് ഒരു മിനിറ്റ് പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥനയുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ രാവിലെ വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനഭാഗത്താണ് മാര്‍പാപ്പാ സമാധാനത്തിനുള്ള പ്രാര്‍ത്ഥനാഭ്യര്‍ത്ഥന നടത്തിയത്. ക്രൈസ്തവരും യഹൂദരും മുസ്ലീങ്ങളും തമ്മില്‍ സമാധാനത്തില്‍ വര്‍ത്തിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ട വലിയ ആവശ്യം ഇക്കാലഘട്ടത്തിലുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു.
2014 ജൂണ്‍ 8-Ɔ൦ തിയതി വത്തിക്കാനില്‍ ഇസ്രായേല്‍ പ്രസിഡന്റായിരിന്ന ഷിമോണ്‍ പെരസ്, പലസ്തീനയുടെ പ്രസിഡന്‍റ് മെഹമൂദ് അബാസിനൊപ്പം മാര്‍പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിച്ചിരിന്നു. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ പ്രാര്‍ത്ഥനാഭ്യാര്‍ത്ഥന നടത്തിയത്. കഴിഞ്ഞ വര്‍ഷവും ഇതേ ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു.
ഉച്ചക്ക് ഒരു മണിക്ക് ആളുകള്‍ എവിടെയാണോ, അവിടെ തന്നെ നിന്ന് പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ സാധിക്കും. വീട്ടില്‍ ഇരുന്നും, ജോലി സ്ഥലങ്ങളില്‍ നിന്നും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും, യാത്രക്കിടയിലൂം തുടങ്ങി വിവിധ സ്ഥലത്തു നിന്നും ഒരു മിനിറ്റ് ലോകസമാധാനത്തിനായി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.