News - 2025
കെനിയയിൽ ക്രൈസ്തവ അധ്യാപകനെ ഇസ്ളാമിക തീവ്രവാദികൾ വധിച്ചു
സ്വന്തം ലേഖകന്‍ 17-06-2017 - Saturday
നെയ്റോബി: കെനിയയില്‍ തീവ്രവാദികളുടെ വെടിയേറ്റ് ക്രിസ്ത്യൻ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. ഇസ്ളാമിക തീവ്രവാദ സംഘടനയായ അൽ ഷബാബ് ആണ് ആക്രമണം നടത്തിയത്. മെയ് 31 ന് നടന്ന സംംഭവത്തിൽ ഫാഫിയിലെ അദ്ധ്യാപകൻ എല്ലി ഒല്ലോ ഒജെയിമയ്ക്കാണ് വധിക്കപ്പെട്ടത്. ഇക്കാര്യം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാലയത്തിൽ അതിക്രമിച്ച് കയറിയ തീവ്രവാദികൾ, പഠിപ്പിച്ചു കൊണ്ടിരിന്ന അദ്ധ്യാപകനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
കെനിയൻ ക്രൈസ്തവർക്ക് അഭയം നല്കിയതിനെ ചൊല്ലി തീവ്രവാദികൾ വിദ്യാലയത്തിലെ മുസ്ളിം അദ്ധ്യാപകരെയും ഉപദ്രവിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2016ൽ മാത്രം അൽ ഷബാബ് തീവ്രവാദ സംഘടന നാലായിരത്തോളം ക്രൈസ്തവരെ വധിച്ചതായാണ് കണക്കുകള്‍ ചൂണ്ടികാണിക്കുന്നത്. എല്ലാ സംഭവങ്ങളിലും ക്രൈസ്തവരെ ഇസ്ലാം മതസ്ഥരിലും നിന്നും മാറ്റി നിറുത്തിയാണ് ആക്രമണം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവരുടെ ഉന്മൂലനം ലക്ഷ്യമിട്ട് ആഫ്രിക്കയില്‍ സജീവമായ അൽ ഷബാബ് അൽക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടന ആണെന്നാണ് വിലയിരുത്തല്‍.