News - 2025
ക്രൈസ്തവ രാജ്യങ്ങളില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍ 15-06-2017 - Thursday
മിഷിഗണ്‍: നോമ്പ് സമാപിക്കുന്നതിന് മുന്‍പ് ക്രൈസ്തവ രാജ്യങ്ങളില്‍ ചാവേറാക്രമണത്തിന് ഐഎസ് ഒരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ട്. ഐഎസ് അനുഭാവമുള്ള വാര്‍ത്ത എജന്‍സിയായ 'നാഷീര്‍ ന്യൂസാണ്' ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അല്ലാഹുവിന്റെ മഹത്വത്തിന് ആയിരക്കണക്കിന് മനുഷ്യർ തങ്ങളുടെ മനസ്സും ശരീരവും വിട്ടു നല്കി ചാവേറാക്രമണത്തിന് തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് നാഷിർ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുരിശിന്റെ വിശ്വാസികളെയും അവരുടെ രാജ്യത്തെയും ആക്രമിക്കുന്നതിന് ഏതു മാർഗ്ഗവും അവലംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ബൽജിയം, ആസ്ട്രേലിയ, ഇറ്റലി തുടങ്ങി ഖലിഫ ഭരണത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിലാണ് പുതിയ ആക്രമണ ഭീഷണി. ഐ.എസ് തീവ്രവാദികളുടെ പോരാട്ടം ക്രൈസ്തവ വിശ്വാസികളുടെ നേരെയാണെന്ന് തുറന്ന് പ്രഖ്യാപിക്കുന്ന ഓഡിയോ സന്ദേശം അടുത്തിടെ പുറത്തുവന്നിരിന്നു. ഈജിപ്തിലെ തങ്ങളുടെ ദൗത്യം മറ്റ് ഭൂഖണ്ഡങ്ങളിൽ തുടരുമെന്ന മുന്നറിയിപ്പാണ് ഈ സന്ദേശത്തില്‍ ഉള്ളത്.
പൊതു സ്ഥലങ്ങളിലെ അക്രമസാധ്യത വിലയിരുത്തി മുസ്ളിം സഹോദരങ്ങൾ അത്തരം സ്ഥലങ്ങളിൽ പോകരുതെന്നും സന്ദേശത്തിലുണ്ട്. ക്രൈസ്തവരുടെ നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ദേവാലയ സന്ദർശനമൊഴിവാക്കണമെന്ന് ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്കിയിരിന്നു. ക്രൈസ്തവ തീർത്ഥാടനത്തെ പ്രോത്സാഹിപ്പിച്ചിരുന്ന രാജ്യത്തു ഉണ്ടായ മുന്നറിയിപ്പില്‍ ഭീതിയില്‍ കഴിയുകയാണ് വിശ്വാസികള്‍.