News - 2025
ഫാ. മാര്‍ട്ടിന്റെ വേര്‍പാടില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദുഃഖം രേഖപ്പെടുത്തി
സ്വന്തം ലേഖകന്‍ 25-06-2017 - Sunday
പ്രസ്റ്റണ്‍: എഡിന്‍ബര്‍ഗ് അതിരൂപതയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ ആകസ്മിക വേര്‍പാടില്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മാര്‍ട്ടീനച്ചന്റെ വേര്‍പാടില്‍ രൂപതാ കുടുംബം ഒന്നാകെ അനുശോചിക്കുകയും പ്രാര്‍ത്ഥനാ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
Also Read: ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
ഫാ. മാര്‍ട്ടിന് വേണ്ടി സീറോ മലബാര്‍ സഭയുടെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലും വി. ബലി മധ്യേ അദ്ദേഹത്തെ ഓര്‍ക്കണമെന്നും പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ദേവാലയങ്ങളിലും കുടുംബ പ്രാര്‍ത്ഥനയിലും നടത്തണമെന്നും മാര്‍ സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചു.
വൈദികനെ കാണാതായത് മുതല്‍, എഡിന്‍ബറോയിലെ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി രൂപതാധ്യക്ഷനുമായി നിരന്തരം ബന്ധപ്പെടുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാളെ തന്നെ എഡിന്‍ബറോയിലേക്ക് തിരിക്കും.