News - 2025
ഫാ. ജോണ്‍ അരീക്കല്‍ മലങ്കര കാത്തലിക് അസോസിയേഷന് സ്പിരിച്വല്‍ ഡയറക്ടര്‍
സ്വന്തം ലേഖകന്‍ 08-08-2017 - Tuesday
തിരുവനന്തപുരം : മലങ്കര കാത്തലിക്ക് അസോസിയേഷന്റെ (എംസിഎ) സഭാതല സ്പിരിച്വൽ ഡയറക്ടറായി തിരുവനന്തപുരം മേജർ അതിരൂപതാംഗം ഫാ.ജോണ്‍ അരീക്കലിനെ നിയമിച്ചു. മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് നിയമനം നടത്തിയത്. സിനഡൽ കമ്മീഷന്റെ ചുമതലയും ഫാ.ജോണ്‍ വഹിക്കും.
കെസിബിസി ദളിത്, പിന്നോക്ക കമ്മീഷൻ സെക്രട്ടറി, കെസിബിസി മദ്യവിരുദ്ധ സമിതി, പ്രിസണ്‍ മിനിസ്റ്ററി എന്നിവയുടെ മേഖലാ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ കുർസിലോ-മൂവ്മെന്റ് എന്ന അന്തർദേശീയ സംഘടനയുടെ ഇന്ത്യൻ ചാപ്റ്റർ ഡയറക്ടറാണ്.