News - 2025

നൈജീരിയയിലെ ദേവാലയ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി

സ്വന്തം ലേഖകന്‍ 09-08-2017 - Wednesday

വത്തിക്കാന്‍ സിറ്റി: തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യിലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിലുള്ള വേദനയും സാന്ത്വനവും അറിയിച്ച് കൊണ്ട് പാപ്പ നൈജീരിയയിലെ നേവ്വി രൂപതാധ്യക്ഷനായ ബിഷപ്പ് ഹിലരി പോളിനു കത്തയച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് അയച്ചത്.

അക്രമസംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ചും അനേകര്‍ക്കേറ്റ പരിക്കുകളെക്കുറിച്ചുമുള്ള വാര്‍ത്ത അഗാധമായ ദുഃഖത്തോടെയാണ് പാപ്പ ശ്രവിച്ചതെന്നും ബിഷപ്പ് ഹിലരിയോടും രൂപതയിലെ എല്ലാ വിശ്വാസികളോടും തന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. ആശ്വാസത്തിന്‍റെയും ആത്മശക്തിയുടെയും ദൈവകൃപ ലഭിക്കുവാന്‍ പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൈ​​​​​ജീ​​​​​രി​​​​​യ​​​​​യിലെ അ​​​​നാ​​​​ബ്രയില്‍ സ്ഥിതി ചെയ്യുന്ന ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ വെടിവെയ്പ്പ് നടത്തിയത്. ഒ​​​​​നി​​​​​റ്റ്ഷാ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു സമീപത്തെ ഒ​​​​​സു​​​​​ബുളു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെ​​​​​ന്‍റ് ഫി​​​​​ലി​​​​​പ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ നടന്ന വെടിവെയ്പ്പിൽ 12 വിശ്വാസികളാണ് കൊ​​​​​ല്ല​​​​​പ്പെട്ടത്. ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്ക് ഗുരുതര പരിക്കേറ്റിരിന്നു.

More Archives >>

Page 1 of 208