News - 2024
ഫാ.ടോമിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ല: കേന്ദ്ര വിദേശകാര്യ സഹമന്ത്രി
സ്വന്തം ലേഖകന്‍ 13-09-2017 - Wednesday
തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. വൈദികനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും വി.കെ. സിങ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചത്. ഇന്ത്യയിലേക്ക് എപ്പോള്‍ വരണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ തീരുമാനിക്കും. അതേസമയം, അദ്ദേഹത്തിന്റെ മോചനത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും വി.കെ.സിംഗ് പറഞ്ഞു.
ഭീകരവാദികളുടെ തടവില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറില്‍ ചെലുത്തിയ സമ്മര്‍ദ്ധമാണെന്ന്‍ ഇന്നലെ ഒമാന്‍ ഗവണ്‍മെന്‍റ് വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലേ വൈദികന്റെ മോചനം സാധിച്ചത് മോചനദ്രവ്യം നല്‍കികൊണ്ടാണെന്നും വാര്‍ത്ത പ്രചരിച്ചിരിന്നു.