News - 2024

ഫാ. ടോമിന്റെ മോചനം: ഇന്നു കൃതജ്ഞതാദിനം

സ്വന്തം ലേഖകന്‍ 17-09-2017 - Sunday

തിരുവനന്തപുരം: യെമനിലെ ഭീകരരുടെ തടവില്‍നിന്നു ഫാ.ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടതില്‍ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു കൃതജ്ഞതാദിനം ആചരിക്കുന്നു. ഫാ.ടോമിന്റെ മോചനത്തിനായി ഇടപെടല്‍ നടത്തിയവരെയും പ്രാര്‍ത്ഥനയിലൂടെയും മറ്റും ഈ വിഷയത്തില്‍ സഹകരിച്ചവരെയും ഇന്നു വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ശക്തമായ ഇടപെടലില്‍ ഫാ.ടോമിന് മോചനം ലഭിച്ചത്.


Related Articles »