News - 2025

ബിഷപ്പ് നിയമനം: അഹിയാര രൂപതയിലെ പ്രതിസന്ധി തുടരുന്നു

സ്വന്തം ലേഖകന്‍ 29-10-2017 - Sunday

അബൂജ: നൈജീരിയയിലെ അഹിയാര രൂപതയിലെ മെത്രാനായ പീറ്റര്‍ എബേരെ ഒക്പാലെകെയേ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പാ വൈദികര്‍ക്ക് കത്തെഴുതി നാലുമാസം കഴിഞ്ഞിട്ടും രൂപതയില്‍ പ്രതിസന്ധി തുടരുന്നു. രൂപതയിലെ ഒരു വിഭാഗം വൈദികരും, അത്മായരുമാണ് അഞ്ചുവര്‍ഷം മുന്‍പ് നിയമിതനായ ഒക്പാലെകെ എന്ന മെത്രാനെ സ്വീകരിക്കാതിരിക്കുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ കാലത്താണ് സംഭവങ്ങളുടെ തുടക്കം.

അഹിയാര രൂപതയിലെ മെത്രാനായിരുന്ന വിക്ടര്‍ ചിക്വേയുടെ മരണത്തെത്തുടര്‍ന്ന്‍ 2012-ലാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പീറ്റര്‍ എബേരെ ഒക്പലാകേയയെ അഹിയാരയിലെ മെത്രാനായി നിയമിച്ചത്. എന്നാല്‍ അഹിയാര രൂപതയിലെ എംബൈസ് മേഖലയിലെ ഒരു വിഭാഗം വൈദികര്‍ തങ്ങളുടെ ഭാഷ സംസാരിക്കുന്ന തദ്ദേശീയനായ മെത്രാന്‍ മതിയെന്ന നിലപാടില്‍ പുതിയ മെത്രാനെ അംഗീകരിക്കുവാന്‍ വിമുഖത കാണിക്കുകയായിരിന്നു. പ്രതിസന്ധി രൂക്ഷമായിട്ട് നാലുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല.

തെക്കന്‍ നൈജീരിയയില്‍ സഭ നേരിടുന്ന വംശീയമായ പ്രശ്നങ്ങളിലേക്കാണ് പ്രതിസന്ധി വിരല്‍ ചൂണ്ടുന്നത്. ഇക്കാര്യത്തില്‍ വത്തിക്കാന്‍ പുതിയ സമീപനം സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രൂപതയിലെ വൈദികരും മെത്രാനും തമ്മിലുള്ള പരസ്പര വിശ്വാസം വീണ്ടെടുക്കേണ്ടതിനു നിഷ്പക്ഷമായ ചര്‍ച്ചയാണ് പരിഹാരമാര്‍ഗ്ഗമായി ഉയരുന്നത്.

നൈജീരിയയിലെ ജനങ്ങളുടെ വൈവിധ്യത്തെ കണക്കിലെടുത്ത് ഏതെങ്കിലും വംശജര്‍ക്ക് സഭാ പദവികളില്‍ പ്രത്യേക പരിഗണകളൊന്നുമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ നൈജീരിയയിലെ സഭാധികാരികള്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

More Archives >>

Page 1 of 241