News - 2025

ജോര്‍ദാന്‍ രാജാവ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കും: ജറുസലേം വിഷയം ചര്‍ച്ചയായേക്കും

സ്വന്തം ലേഖകന്‍ 17-12-2017 - Sunday

വത്തിക്കാന്‍ സിറ്റി: ജോര്‍ദാനിലെ അബ്ദുള്ള രാജാവ് അടുത്തയാഴ്ച വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം നടക്കുന്ന കൂടിക്കാഴ്ചയെ ലോകം ഏറെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. ജറുസലേമിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണമെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ ജറുസലേം പ്രഖ്യാപനവും തുടര്‍ന്നുള്ള സ്ഥിതിവിശേഷം കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായേക്കും.

എന്നാല്‍ ഇതു സംബന്ധിച്ച സൂചനകളൊന്നും വത്തിക്കാന്‍ നല്കിയിട്ടില്ല. ജറുസലേമിലെ മുസ്ലീം ആരാധനാലയങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാണ് അബ്ദുള്ള രാജാവ്. ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജോര്‍ദാന്‍ രാജാവും സംഘവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും കൂടിക്കാഴ്ച നടത്തിയേക്കും.

More Archives >>

Page 1 of 262